കോതമംഗലം: നെല്ലിക്കുഴിയി ഗ്രീൻ വാലി സ്കൂളിലെ സെക്യൂരിറ്റി കെട്ടിടത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി രക്ഷകർത്താക്കൾ. വർഷങ്ങളായി സ്കൂളിൻറെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നയാളുടെ മുറി സ്കൂൾ മാനേജ്മെൻറ് പരിശോധിച്ചിട്ടില്ലാത്തതും, വൃത്തിഹീനമായ അവസ്ഥയിൽ പുറത്തുനിന്നുമുള്ളവർ കടന്നുകൂടിയതും രക്ഷകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നു. മദ്യക്കുപ്പിയും കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും അടക്കം നിരവധി സാധനങ്ങളാണ് സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിൽ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസിനോട് ചേർന്ന് തന്നെയാണ് സെക്യൂരിറ്റി ജീവനക്കാരന് താമസസൗകര്യവും ഒരുക്കി കൊടുത്തിരിക്കുന്നത്. cctv പ്രവർത്തനരഹിതമാണെന്ന് എന്നത് പൊതുസമൂഹത്തിന് മുൻപിൽ വെളിപ്പെടുത്താൻ പോലും മാനേജ്മെന്റിന് യോഗ്യതയുണ്ടോ എന്ന് ചിലർ അടക്കം പറയുന്നു. രക്ഷകർത്താക്കളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് നാളെ തിങ്കളാഴ്ച്ച വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി സ്കൂളിൽ മീറ്റിംഗ് അറേഞ്ച് ചെയ്തിരിക്കുകയാണ് മാനേജ്‌മന്റ്.
നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്നും ഒരു സംഘം യുവാക്കളെ കഞ്ചാവുമായി ഇന്നലെ രാത്രിയാണ് പിടികൂടിയത്. സംഘത്തലവൻ നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീൻ, സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു ബിജു എന്നിവർ എക്സൈസ് സാന്നിധ്യം മനസ്സിലാക്കി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ കോമ്പൗണ്ടിൽ യാസിൻ ഉപേക്ഷിച്ചു പോയ ബുള്ളറ്റ് ബൈക്കിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്കൂൾ കെട്ടിടത്തിലെ മുറി സ്കൂളിലെ ജീവനക്കാരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചതിൽ മുറിക്കുള്ളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തി. വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുകയും കഞ്ചാവ് വലിക്കുന്നതിനുള്ള/ ഉപയോഗിക്കുന്നതിനുള്ള സൗകര്യം സ്കൂൾ കോമ്പൗണ്ടിലും സ്കൂൾ കെട്ടിടത്തിലും ചെയ്തു കൊടുക്കുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു, സ്കൂളിലെ സിസിടിവി സംവിധാനം പ്രവർത്തനരഹിതമാണെന്ന് സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.
വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ കുത്തു കുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. നെല്ലിക്കുഴി സ്വദേശി യാസീൻ, പാലാ സ്കൂൾ ജീവനക്കാരൻ സജി, ഇവരോടൊപ്പം രക്ഷപ്പെട്ട തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർക്കായുള്ള അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസ് ഷാഡോ ടീം ഊർജിതമാക്കി . എക്സൈസ് ഇൻസ്പെക്ടർ ഹിരോഷ് വി ആർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം കെ റെജു,പ്രിവന്റീവ് ഓഫീസർമാരായ നിയാസ്KA, ജയ് മാത്യൂസ്, ശ്രീകുമാർN, KKവിജു, സിദ്ദിഖ്AE, സിവിൽ എക്സൈസ് ഓഫീസർമാരായ എൽദോKC,PV ബിജു, അജീഷ്KG,ബേസിൽ K തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണസംഘം.
ലഹരി ഉപയോഗമോ, വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ കോതമംഗലം എക്സൈസ് ഓഫീസിൽ വിവരം അറിയിക്കുക : 9400069562 , 0485 2824419