കോതമംഗലം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മെട്രോ രണ്ടാം ഘട്ടവും, കെ റെയിലും മുടക്കുന്ന ബി ജെ പി, കോൺഗ്രസ് നീക്കത്തിനെതിരെ സി പി ഐ എം സംസ്ഥാന വ്യാപകമായി സമര ജ്വാല സംഘടിപ്പിച്ചു. കോതമംഗലം ടൗണിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി എം മുഹമ്മദാലി അധ്യക്ഷനായി .
ആൻ്റണി ജോൺ എം എൽ എ, പാർട്ടി ഏരിയ സെക്രട്ടറി കെ എ ജോയി ,ജില്ലാ കമ്മറ്റിയംഗം എസ് സതീഷ് ,പി പി മൈതീൻ ഷാ ,സി പി എസ് ബാലൻ ,സാബു വർഗീസ് എന്നിവർ സംസാരിച്ചു.