Connect with us

Hi, what are you looking for?

CHUTTUVATTOM

ജനുവരി എട്ടിലെ പൊതുപണിമുടക്ക്; കോതമംഗലത്ത് പ്രവർത്തക കൺവെൻഷൻ നടത്തി

കോതമംഗലം: ജനുവരി എട്ടിന് സംയുക്ത ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ വിജയത്തിനായി കോതമംഗലം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഐ.എന്‍.ടി.യു.സി വൈസ് പ്രസിഡന്റ് വി.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു താലൂക്ക്  സെക്രട്ടറി കെ.എ. ജോയി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അബു മൊയ്തീന്‍, എ.ഐ.ടി.യു.സി താലൂക്ക് സെക്രട്ടറി എം.എസ്. ജോര്‍ജ്, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, പി.എം. മുഹമ്മദാലി, പി.പി. മൈതീന്‍ഷാ, സി.പി.എസ്.ബാലൻ,റോയി കെ. പോള്‍, ചന്ദ്രലേഖ ശശിധരന്‍,ടി.സി. ജോയി, സീതി മുഹമ്മദ്, ഷാജി പീച്ചക്കര, എന്‍.സി. ചെറിയാന്‍, വാവച്ചന്‍ തോപ്പില്‍ക്കുടി, ശശി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.  ഡിസംബർ 30 ന് തിങ്കളാഴ്ച കോതമംഗലം താലൂക്കിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like