Connect with us

Hi, what are you looking for?

CRIME

ഇസ്രയേലിൽ ജോലി: ലക്ഷങ്ങൾ തട്ടിയ യുവാവിനെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു

കുറുപ്പംപടി : ഇസ്രയേലിൽ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടിൽ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പോലീസ് പിടികൂടിയത്. എറണാകുളം നോർത്തിൽ ശ്യാം എന്ന വ്യാജ പേരിൽ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. ഇസ്രായിലിലേക്ക് കൊണ്ടുപോയിജോലി ശരിയാക്കിത്തരാമെന്ന് നിരവധി ആളുകളിൽ നിന്നാണ് പണം തട്ടിയത്. കുറുപ്പംപടിയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം പതിനഞ്ച് ലക്ഷത്തോളം രൂപ വാങ്ങിയിട്ടുണ്ട്. ഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്.

എറണാകുളത്തെ ഓഫീസ്സ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ മാസങ്ങൾ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഉദ്യോഗാർത്ഥികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റൂറൽ എസ്.പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ കുറുപ്പംപടി ഇൻസ്പെക്ടർ വി.എം കഴ്സൺ, സബ് ഇൻസ്പെക്ടർമാരായ എൽദോ പോൾ. അബ്ദുൾ ജലീൽ, ഇബ്രാഹിംകുട്ടി ,എ എസ് ഐ എം.ബി സുബൈർ എം.ബി, സി പി ഒമാരായ അരുൺ കെ കരുണൻ, പി.എം ഷക്കീർ , സഞ്ജു ജോസ്, എന്നിവരാണ് ഉണ്ടായിരുന്നത്.

You May Also Like

CRIME

കുറുപ്പംപടി : റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അശമന്നൂർ പനിച്ചയം മുതുവാശേരി വീട്ടിൽ സത്താർ (49) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12:30 ഓടെ...

CRIME

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...

CRIME

കുറുപ്പംപടി : മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്....

CRIME

കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ്...

CRIME

കുറുപ്പംപടി : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടിൽ ലിന്‍റോ (25) യെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...

CRIME

കുറുപ്പംപടി: അഞ്ച് വയസുള്ള പെൺകുട്ടിയെ ലൈംഗികമായ ഉപദ്രവിച്ച പ്രതിയ്ക്ക് അറുപത് വർഷം തടവും അറുപതിനായിരം രൂപ പിഴയും. പെരുമ്പാവൂർ സ്വദേശി രതീഷ് (40) നെയാണ് പെരുമ്പാവൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. 2021...

CRIME

പെരുമ്പാവൂർ : അമ്പതോളം മോഷണ കേസുകളിലെ പ്രതി കുറുപ്പംപടിയിൽ പോലീസ് പിടിയിൽ. ഇരിങ്ങോൾ മനക്കപ്പടി പാറയ്ക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന നീലഗിരി സ്വദേശി ജോസ് മാത്യു (എരമാട് ജോസ് 50) ആണ് പോലീസ് പിടിയിലായത്....

CRIME

പെരുമ്പാവൂർ : കാർ വർക്ക് ഷോപ്പിൽ നിന്നും മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ഇരിങ്ങോൾ വൈദ്യശാലപ്പടിക്ക് തെക്ക് വശം ആട്ടായം വീട്ടിൽ അനിൽ (41) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഞായറാഴ്ച ഇരിങ്ങോൾ പട്ടാൽ...

CRIME

പെരുമ്പാവൂർ : ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവ് പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് പോലീസ് പിടികൂടി. വാഹന ഡ്രൈവർ മധുര ഭൂതിപുരം പുതുപ്പാടി സെൽവകുമാർ (42) നെ അറസ്റ്റ് ചെയ്തു....

CRIME

പെരുമ്പാവൂർ: കുറുപ്പംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ...

ACCIDENT

കുറുപ്പംപടി : ബൈക്ക് നിയന്ത്രണം വിട്ട് കനാലിൽ വീണ് ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ കുറുപ്പംപടി സ്വദേശി രാജു ജേക്കബ് ആണ് മരിച്ചത്. ഇന്ന് (ഞായർ) രാവിലെ ആറുമണിയോടെ മലയാറ്റൂരിലേക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളായ ആലുവ-മൂന്നാർ റോഡ്, എം.സി റോഡ്, കുറുപ്പംപടി- കൂട്ടിയ്ക്കൽ റോഡ്, പുല്ലുവഴി – കല്ലിൽ റോഡ് എന്നീ റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ...

error: Content is protected !!