പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ ബ്രസ്സി ആന്‍റണി (70) യാണ് മരിച്ചത്. ബ്രസിയുടെ മകളുടെ ഭര്‍ത്താവ് കടവൂര്‍ മലേക്കുടിയില്‍ ബിജു (43), ബിജുവിന്‍റെ മകള്‍ മെറിന്‍ (16) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോ ഓടിച്ചിരുന്ന ബിജുവിന്‍റെ നില അതീവ ഗുരുതരമാണ്.
ബ്രസി ബിജുവിന്‍റെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. മുവാറ്റുപുഴ ഭാഗത്തു നിന്ന് വന്ന ശ്രീക്കുട്ടി ബസ് എതിര്‍ദിശയില്‍ നിന്നുവന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തെറിച്ചു മറിഞ്ഞു. ബ്രസി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ബ്രസിയുടെ മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍. കുത്തുകുഴി പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ് ആന്‍റണി. മക്കള്‍: മേരി, ബോബി. മരുമകള്‍ : ബിന്ദു പനച്ചിക്കുടി കോതമംഗലം.
