Connect with us

Hi, what are you looking for?

CHUTTUVATTOM

കനത്ത മഴയെ തുടർന്ന് ജവഹർ കോളനിവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

കോതമംഗലം: കനത്ത മഴയെ തുടർന്ന് ജവഹർ കോളനി വെള്ളത്തിൽ ,കോളനി നിവാസികളെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കോതമംഗലം നഗരസഭയിലെ ഒന്നാം വാർഡിലെ ജവഹർ കോളനിയിലാണ് വെള്ളം കയറിയത് , 33 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോതമംഗലം ടൗൺ യു.പി സ്കൂളിൽ ആൻ്റിജൻ ടെസ്റ്റിന് വിധേയമാക്കിയതിന് ശേഷം കുടുംബങ്ങളെ തങ്കളം ഐ എം എ ഹാളിലേക്കാണ് മാറ്റി പാർപ്പിച്ചത്. നഗരസഭ വികസന സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ എ നൗഷാദ് ,വാർഡ് കൗൺസിലർ മിനി ബെന്നി ,നഗരസഭ റവന്യൂ അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

You May Also Like