കോതമംഗലം : കോതമംഗലത്ത് കരിങ്ങഴയിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ വൻ കൃഷി നാശം. 200 ഓളം വാഴകളാണ് കാറ്റത്ത് ഒടിഞ്ഞുവീണത്. കരിങ്ങഴ സ്വദേശി തകിടിയിൽ ടി.ജെ ജോണിയുടെ വാഴത്തോട്ടമാണ് ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും നശിച്ചത്. കുലച്ചു തുടങ്ങിയ വാഴകളാണ് ഏറെയും ഒടിഞ്ഞുവീണത്. പട്ടാളത്തിൽ നിന്ന് പിരിഞ്ഞ ശേഷം കാർഷിക രംഗത്ത് സജീവമായിരുന്ന ജോണിക്ക് മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന ഇത്തരം കൃഷി നാശങ്ങൾ കർഷകന് താങ്ങാൻ കഴിയില്ലെന്ന് ജോണി പറഞ്ഞു.