Connect with us

Hi, what are you looking for?

NEWS

മലയോര ജനതയുടെ നെഞ്ചിടിപ്പേറ്റി ശക്തമായ കാറ്റും മഴയും; അടിമാലി-ഇടുക്കി റൂട്ടുകളിൽ മരങ്ങൾവീണ് ഗതാഗത തടസ്സമുണ്ടായത് പരിഹരിച്ചു.

  • സലാം കാവാട്ട്

നേര്യമംഗലം : കർക്കടക കാലവർഷം ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാപ്രവചനം ശരിവച്ച് ഹൈറേഞ്ച് മേഖലയിൽ പ്രകൃതിക്ഷോഭത്തിൻ്റെ വിളംബരമായി വൻകാറ്റും മഴയും. പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അടിമാലിയ്ക്കും നേര്യമംഗലത്തിനും ഇടയിലുള്ള മൂന്നുകലുങ്ക്, ആറാംമൈൽ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. പുലർച്ചെ 5 മണിയോടെ ആഞ്ഞുവീശിയ കാറ്റിലാണ് മരങ്ങൾ റോഡിന് കുറുകെവീണത്. ദേശീയപാത ബ്ലോക്കായതിനെതുടർന്ന് കോതമംഗലം ഫയർ ആൻ്റ് റെസ്ക്യൂ കേന്ദ്രത്തിൽനിന്നും സേനാംഗങ്ങളെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതതടസ്സം നീക്കുകയായിരുന്നു. ഇതേസമയംതന്നെ കാറ്റിലും മഴയിലും നേര്യമംഗലം-ഇടുക്കി റോഡിലും മരങ്ങൾ വീണിരുന്നു. കരിമണൽ ലോവർപെരിയാർ മേഖലയിലായിരുന്നു മരങ്ങൾ വീണത്. കരിമണലിലെ റോഡ് തടസ്സങ്ങൾ അടിമാലിയിൽ നിന്നും ഫയർ ആൻ്റ് റെസ്ക്യൂ സംഘമെത്തിയാണ് നീക്കം ചെയ്തത്.

കാറ്റും മഴയും കനത്തതോടെ മലയോര മേഖലയിലെ ജനങ്ങൾ ഉരുൾപൊട്ടൽഭീതിയിലാണ്. 2018 ലും 2019 ലും ഉണ്ടായ മഴക്കെടുതിയിൽ ഉണ്ടായ ദുരന്തങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങിവരുംമുമ്പ് പ്രകൃതിക്ഷോഭസൂചനയായി ഇന്നു പുലർച്ചെ വലിയകാറ്റും കനത്തമഴയും നാശം വിതച്ചത് ഹൈറേഞ്ചുകാരുടെ നെഞ്ചിടിപ്പ്കൂട്ടുകയാണ്. അതേസമയം ജനങ്ങളുടെ ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കാൻ റവന്യൂ-ഫയർഫോഴ്സ് – പോലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൺട്രോൾ റൂമുകളടക്കം ഒരുക്കി സർക്കാർ സംവിധാനം പ്രവർത്തനസജ്ജമായിട്ടുണ്ട്. എറണാകുളം-ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ ദുരന്തനിവാരണ അതോറിറ്റി നേതൃത്വം നൽകുന്ന ആക്ഷൻ പ്ലാനിൽ വിവിധ താലുക്ക് ഓഫീസുകൾവഴിയും ഗ്രാമ പഞ്ചായത്ത് കാര്യാലയങ്ങൾ വഴിയും പ്രകൃതിക്ഷോഭ സർവ്വ സന്നാഹങ്ങളോടെ നേരിടാനാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...