കോതമംഗലം: കോവിഡ് 19 നെ തുടർന്ന് ദുരിതത്തിലായ കോതമംഗലം പ്രദേശങ്ങളിലെ എന്റെ നാട് ഓട്ടോ ക്ലബിലെ 300 അംഗങ്ങൾക്ക് 500 രൂപ വിലവരുന്ന ഭക്ഷ്യധാന്യകിറ്റുകൾ സ്‌നേഹസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്തത്.വിതരണോത്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു.രാജ്യം ലോക്ഡൗണായ സാഹചര്യത്തിൽ ദൈന്യംദിനജോലികൾ ചെയ്തു ജീവിച്ചിരുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കൈത്താങ്ങായാണ് എന്റെ നാട് ഈ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.സോമനാഥൻ എൻ, സുരേഷ് കുമാർ, പി. പ്രകാശ്, ജോഷി പൊട്ടയ്ക്കൽ, ജെയ്ബി ജേക്കബ്, ബിജി ഷിബു,സിന്ധു ബിനു എന്നിവർ നേതൃത്വം നൽകി.
