Connect with us

Hi, what are you looking for?

CHUTTUVATTOM

മീൻ ചലഞ്ചുമായി ഡി വൈ എഫ് ഐ.

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ വാങ്ങി നൽകാൻ മീൻ ചലഞ്ചുമായി ഡി വൈ എഫ് ഐ വാരപ്പെട്ടി മേഖല കമ്മിറ്റി. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ച് രണ്ടുഘട്ടമായി നടത്തുന്ന ചലഞ്ചിൽ വളത്തു മീൻ ജീവനോടെയാണ് വിൽക്കുന്നത്. കോവിഡ് രോഗികളുടെ വീടുകളിലേക്ക് ഹോം ഡെലിവറിയും ഒരുക്കിയിട്ടുണ്ട്.

ഡി വൈ എഫ് ഐ വാരപ്പെട്ടി മേഖല സെക്രട്ടറി യദു കൃഷ്ണൻ, വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ബേസിൽ മത്തായി, ഈസ്റ്റ്‌ യൂണിറ്റ് സെക്രട്ടറി ഷിബിൻ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഫെബിൻ ഹനീഷ്, സനൽ സനീഷ് , ജെസ്റ്റിൻ മത്തായി, ആനന്ത് സാഗർ, ഏറാമ്പ്ര യൂണിറ്റ് സെക്രട്ടറി ഗോകുൽ ഗോപാൽ എന്നിവർ നേതൃത്വം നൽകി.

 

You May Also Like