Connect with us

Hi, what are you looking for?

CHUTTUVATTOM

ഫാര്‍മേഴ്‌സ് അവയര്‍നസ് റിവൈവല്‍ മൂവ്‌മെന്റ്: വന്യജീവി ആക്രമങ്ങള്‍ക്കെതിരെ ‘സാരി വേലി’ കെട്ടി പ്രതിഷേധിച്ചു

കോതമംഗലം: ഫാര്‍മേഴ്‌സ് അവയര്‍നസ് റിവൈവല്‍ മൂവ്‌മെന്റ്റിന്റെ നേതൃത്വത്തില്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ മൂന്ന് കിലോമീറ്റര്‍ ‘സാരി വേലി’ കെട്ടി പ്രതിഷേധിച്ചു. മനുഷ്യന്റെ ജീവനും, നിലനില്‍പ്പിനും നിരന്തരം ഭീഷണി ഉയര്‍ത്തുന്ന വന്യജീവി ആക്രമണങ്ങള്‍ നാള്‍ക്കുനാള്‍ അതിരൂക്ഷമാകുമ്പോഴും യാതൊരു നടപടിയും സ്വീകരിക്കാതെയുള്ള അലംഭാവത്തിനെതിരെയാണ് വേറിട്ട പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

ആദിവാസി സമൂഹം അടക്കം 25000 ന് മുകളില്‍ ജനങ്ങള്‍ അധിവസിക്കുന്ന കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലേക്കുള്ള ഏക പ്രവേശന കവാടമായ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കാട്ടാനയെ പേടിക്കാതെ യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ് ഉള്ളത്. നൂറ്റാണ്ടുകളായി മനുഷ്യര്‍ സഞ്ചരിച്ചിരുന്ന പഴയ രാജപാതയുടെ ഭാഗമായ ഈ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ പകല്‍ പോലും യാത്ര ചെയ്യുവാന്‍ സാധ്യമല്ലാത്ത അവസ്ഥയാണെന്ന് ഫാം ജനറല്‍ സെക്രട്ടറി സിജു മോന്‍ ഫ്രാന്‍സിസ് പറഞ്ഞു.

ഈ റോഡില്‍ കാട്ടാന ആക്രമണം മൂലം മരണം വരെ സംഭവിച്ചിട്ടും വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിനോ, യാത്രക്കാര്‍ക്ക് കാഴ്ച മറയ്ക്കുന്ന അടിക്കാടുകള്‍ വെട്ടി നീക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് സാരി വേലി കെട്ടി പ്രതിഷേധിക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ ബിന്ദു പൗലോസ് എന്നിവര്‍ പറഞ്ഞു.

സ്വസ്ഥമായ സഞ്ചാര പാത ഒരുക്കാന്‍ റോഡരിരകിലെ കാടുവെട്ടുന്നതിന് പോലും വനം വകുപ്പിന് ഫണ്ടില്ല എന്നതും, രാത്രികാലങ്ങളില്‍ ജീവന്‍ പണയം വെച്ച് യാത്ര ചെയ്യുന്നവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാം എന്ന് പറയുന്നതല്ലാതെ നടപടികള്‍ ഇല്ലാത്തതുമാണ് പ്രതിഷേധത്തിനിടയാക്കിയത്. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് റീനാ ജോഷി, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്,ഫാ. ജോസ് ചിരപ്പറമ്പില്‍, ഫാ. സിബി ഇടപ്പുളവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

NEWS

കോതമംഗലം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ പിതാവും റിട്ട.എല്‍ഐസി സോണല്‍ മാനേജരുമായ കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേല്‍ വി.ശാന്തകുമാരന്‍ നായര്‍ (89) നിര്യാതനായി. വെള്ളിയാഴ്ച രാത്രി 9.45ന്, കൊച്ചിയിലെ ലിസ്സി ആശുപത്രിയില്‍...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ചോദ്യചിഹ്നമായി തുടരുകയാണ് ഭൂതത്താൻകെട്ടിലെ മിനി ജലവൈദ്യുതി പദ്ധതിയുടെ പൂർത്തീകരണം. 90 ശതമാനത്തോളം പണികളും പൂർത്തിയായ ശേഷം ജനറേറ്ററിന്റെ ഘടകങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലെ...

CHUTTUVATTOM

  കോതമംഗലം: നിർമ്മാണം പൂർത്തീകരിക്കാതെ കിടന്ന തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് ഗതാഗത യോഗ്യമാക്കി 30ന് തുറന്നുകൊടുക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് വിദൂര പ്രദേശങ്ങളിൽനിന്ന് ഉൾപ്പെടെ വൻതോതിൽ...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂർ പിടവൂർ പഴയംകോട്ടിൽ പി.എം. ജോർജ് (67) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2 ന് ഇഞ്ചൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: മേരി മൈലൂർ തെക്കേക്കൂറ്റ് കുടുംബാംഗം. മക്കൾ: ഷെറിൻ (കുവൈറ്റ്),...

error: Content is protected !!