Connect with us

Hi, what are you looking for?

CRIME

കള്ളനോട്ടുമായി കോതമംഗലം സ്വദേശി പോലീസ് പിടിയിൽ

ഇടുക്കി: വണ്ണപ്പുറത്ത് കള്ളനോട്ടുമായി ഒരാള്‍ പിടിയില്‍. കോതമംഗലം സ്വദേശി ഷോണ്‍ വര്‍ഗ്ഗീസാണ് പൊലീസ് പിടിയിലായത്. പൊലീസിനെ കണ്ട് കള്ളനോട്ട് ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്ന് 20000 രൂപയുടെ കള്ളനോട്ട് പിടികൂടി. പുതിയ 100 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്.

കോതമംഗലം പിണ്ടിമന ആനോട്ടുപാറ ആലിഞ്ചുവട് ഭാഗത്തുള്ള പ്രതിയുടെ സ്വന്തം വീട്ടിലാണ് കള്ളനോട്ട് അടിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like