Connect with us

Hi, what are you looking for?

CHUTTUVATTOM

റൂറൽ ജില്ലയില്‍ നടന്ന പരിശോധനയിൽ കരുതൽ തടങ്കലിലായത് 171 പേർ.

കോതമംഗലം : എറണാകുളം റൂറൽ ജില്ലയില്‍ നടന്ന പ്രത്യേക പരിശോധനയിൽ കരുതൽ തടങ്കലിലായത് 171 പേർ. പുതുവത്സരാഘോഷത്തോടനുന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സാമൂഹ്യ വിരുദ്ധർ, ഗുണ്ടകൾ, മയക്കുമരുന്ന് കടത്തുകാർ എന്നിവരടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. ആലുവ 50, പെരുമ്പാവൂര്‍ 44, മുനമ്പം 39, മൂവാറ്റുപുഴ 27, പുത്തൻകുരിശ് 11, എന്നിങ്ങനെയാണ് അഞ്ച് സബ്ബ് ഡിവിഷനുകളിലായി കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പുതുവത്സരാഘോഷം ജില്ലയില്‍ സമാധാനപരമായിരുന്നു. ഇതിനായി എറണാകുളം റൂറൽ ജില്ലയിൽ പോലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി ആയിരത്തി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ പുതുവത്സര തലേന്ന് മുതൽ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.

You May Also Like