കോതമംഗലം : എന്റെ നാട് പെയിൻ ആൻഡ് പാലീയേറ്റീവ് കെയർ ട്രസ്റ്റും എറണാകുളം ലൂർദ്ദ് ആശുപത്രി, കൊച്ചിൻ ക്യാൻസർ സൊസൈറ്റി, റ്റി. വി. ജെ. ഐ ഹോസ്പിറ്റൽ, മാർ ബസേലിയോസ് ദന്തൽ കോളേജ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ നെല്ലിക്കുഴി അൽ-അമൽ പബ്ലിക്ക് സ്‌കൂളിൽ സൗജന്യ ക്യാൻസർ നിർണ്ണയവും മെഗാ മെഡിക്കൽ ക്യാമ്പും നടത്തി.10-ഓളം വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുത്തു. ചികിത്സയും മരുന്നും തികച്ചും സൗജന്യമായിരുന്നു. ക്യാൻസർ രോഗികൾ, ഡയാലിസിസ് രോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയ 100-ഓളം രോഗികൾക്ക് ധനസഹായം നൽകി.നേത്രരോഗികൾക്ക് സൗജന്യ നിരക്കിൽ കണ്ണടകൾ വിതരണം ചെയ്തു.
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ. മന്ത്രി റ്റി. യു. കുരുവിള ഉദ്ഘാടനം നിർവ്വഹിച്ചു. പാലിയേറ്റീവ് പ്രസിഡന്റ് സി. കെ. സത്യൻ, ഹൈപ്പവർ കമ്മറ്റി അംഗങ്ങളായ ജേക്കബ് ഇട്ടൂപ്പ്, കെ. പി. കുര്യാക്കോസ്, ജോർജ്ജ് അമ്പാട്ട്, ജോർജ്ജ് കുര്യപ്പ്, പരീത് പട്ടമാവുടി, നെല്ലിക്കുഴി പഞ്ചായത്ത് മെമ്പർമാരായ സത്താർ വട്ടക്കുടി, എം.കെ സുരേഷ്, ഷിഹാബ് പി. എ, നദീറ പരീദ്, രഹ്‌ന നുറൂദ്ദീൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. എം. അബ്ദുൾ കരീം, മുൻ ബ്ലോക്ക് മെമ്പർ പി പി തങ്കപ്പൻ, മുൻ മെമ്പർമാരായ എം. വി. റെജി, ശ്രീദേവി ബാബു, അലി പടിഞ്ഞാറെച്ചാലി, സുകുമാരൻ പി. കെ, നെല്ലിക്കുഴി പഞ്ചായത്ത് പാലീയേറ്റീവ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്, പി. പ്രകാശ്, ജോഷി പൊട്ടയ്ക്കൽ, ജിജി എൽദോസ് എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login