കോതമംഗലം: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായവുമായി എന്റെ നാട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിനുളള വിമാനടിക്കറ്റിന് 1 ലക്ഷം രൂപ നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ഗ്ലോബല്‍ കോ-ഓഡിനേറ്റര്‍ അനുര മത്തായിക്കാണ് തുക കൈമാറിയത്. കോതമംഗലം ഇരുമലപ്പടി സ്വദേശിയും, ദുബായിയിലെ സാമൂഹിക പ്രവർത്തകനുമാണ് അനുര മത്തായി. കോതമംഗലം നിയോജക മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരുവാന്‍ ടിക്കറ്റ് എടുക്കുവാനുളള തുക നല്‍കുമെന്ന് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അറിയിച്ചു.
