കോതമംഗലം: കോവിഡ് പ്രതിരോധ ഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ എല്ലാ അഗതിമന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങളും,ആവശ്യവസ്തുക്കൾ നൽകി കൈത്താങ്ങായി ഡീൻ കുര്യാക്കോസ് MP. നേരിട്ട് എത്തി എല്ലാ സ്ഥാപനങ്ങളിലും അവർക്കൊപ്പം സമയം ചെലവഴിച്ച് അവരുടെ ആവശ്യങ്ങളും, വിശേഷങ്ങളും ചോദിച്ചറിഞ്ഞു. കോതമംഗലത്തെ 11 അഗതിമന്ദിരങ്ങളിലാണ് ഇന്ന് MP നേരിട്ടെത്തിയത്.
സർക്കാർ ഗ്രാൻ്റ് സുഗമമായ ലഭിക്കുന്നതിനും കൂടുതൽ മരുന്നു ലഭ്യമാക്കുന്നതിനും ഇടപ്പെടൽ വേണമെന്ന കാര്യം സ്ഥാപന നടത്തുന്ന പ്രിയപ്പെട്ടവർ MP യുടെ ശ്രദ്ധയിൽപ്പെടുത്തി,വേണ്ട പരിഹാരം ഉടൻ നൽകുമെന്നും തുടർന്നും അഗതിമന്ദിരങ്ങൾക്ക് വേണ്ട കൂടുതൽ സഹായങ്ങൾ എത്തിക്കുമെന്നും MP ഉറപ്പ് നൽകി.