Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴയില്‍ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍ കീച്ചേരിപടിയില്‍ എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ മാതിരപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതുപ്പാടി ബ്രാഞ്ചിലെ ക്യാഷ്യറായ പുതുപ്പാടി പൂവത്തുംമൂട്ടില്‍ ബാവ പി ഇബ്രാഹിമിനെ (35) ആണ് പിടികൂടിയത്.

2.8 ഗ്രാം എംഡിഎംഎയും, എംഡിഎംഎ വില്‍പന നടത്തി ലഭിച്ച 3000 രൂപയും, മൊബൈല്‍ ഫോണും, 3 സിം കാര്‍ഡുകളും പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തിന്റെ ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. കല്ലൂര്‍ക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ ഫൈസലിന്റെ സാന്നിധ്യത്തിലാണ് എക്‌സൈസ് പ്രതിയുടെ ദേഹപരിശോധന പൂര്‍ത്തിയാക്കിയത്.വിത്യസ്ത രീതികളാണ് ഇയാള്‍ എംഡിഎംഎ വില്‍പനയ്ക്കായി സ്വീകരിച്ചുവരുന്നത്.

ഉപയോഗിച്ച സ്‌ട്രോ കഷ്ണങ്ങളായി മുറിച്ച് അതില്‍ എംഡിഎംഎ നിറച്ച് ആവശ്യക്കാരില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയശേഷം പ്രത്യേക സ്ഥലത്ത് നിക്ഷേപിക്കുകയും, നിക്ഷേപിച്ച സ്ഥലത്തിന്റെ ഫോട്ടോ ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയും, മിഠായി പേപ്പറുകളില്‍ എംഡിഎംഎ പൊതിഞ്ഞ് അവയും പ്രത്യേക സ്ഥലങ്ങളില്‍ നിക്ഷേപിച്ച ശേഷം ഫോട്ടോ ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുന്നതമായിരുന്നു പ്രതിയുടെ രീതിയെന്ന് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു.

ബാവ പി ഇബ്രാഹിമിന് എംഡിഎംഎ എത്തിച്ചു നല്‍കുന്ന ആലുവ സ്വദേശിയെയും എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരികയാണ്.കഴിഞ്ഞ ജനുവരിയിലും എംഡിഎംഎയുമായി പ്രതി പിടിയിലായിരുന്നു. അന്ന് ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യംലഭിച്ച ശേഷമാണ് വീണ്ടും എംഡിഎംഎ വില്‍പ്പന നടത്തുന്നത്. 2025ല്‍ മൂവാറ്റുപുഴ റെയിഞ്ചില്‍ തന്നെ 102 ഓളം മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ജി കൃഷ്ണകുമാര്‍ പറഞ്ഞു. അറസ്റ്റിലായപ്രതിയെ കോടതിയില്‍ ഹാജരാക്കും. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാഹിന്‍, അനുരാജ്, നൗഷാദ്, രഞ്ജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത, എക്‌സൈസ് ഡ്രൈവര്‍ ബിജു പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

error: Content is protected !!