Connect with us

Hi, what are you looking for?

CHUTTUVATTOM

കാ​ട്ടാ​ന ശ​ല്യം: ഇ​ഞ്ച​ത്തൊ​ട്ടി തൂ​ക്കു​പാ​ലം ക​വാ​ട​ത്തി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആവശ്യം ശക്തം

കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്റെ കവാടത്തില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍, യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സന്ധ്യാസമയത്തും രാത്രിയിലും നിരവധി ആളുകള്‍ എത്തുന്ന ഈ ഭാഗത്ത് തെരുവുവിളക്കുകള്‍ ഇല്ലാത്തത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇഞ്ചത്തൊട്ടിയില്‍ തൂക്കുപാലം കടക്കാനെത്തുന്ന നാട്ടുകാരും പാലം സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികളും ഉള്‍പ്പെടെയെത്തുന്ന തിരക്കുള്ളഭാഗമാണ് ഇവിടം.

രാത്രിയിലും ആളുകളുണ്ടാകും. എന്നാല്‍ പാലത്തിന് സമീപം വെളിച്ചമില്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.സമീപകാലത്ത് ഈ ഭാഗത്തുകൂടി കാട്ടാനകള്‍ കടന്നുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറുകരയില്‍നിന്ന് പെരിയാര്‍കടന്നെത്തുന്ന ആനകള്‍ പാലത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്.

കഴിഞ്ഞദിവസം ആന കടന്നുപോകുന്നതിന്റെ ദൃശ്യവും ലഭിച്ചിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ ആനയുടെ സാന്നിധ്യം ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്നത് ഗൗരവമായ പ്രശ്‌നമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ സോളാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റ് സ്ഥാപിച്ചിരുന്നു. പിന്നീട് അത് പ്രവര്‍ത്തനരഹിതമായി. ലൈറ്റ് നവീകരിക്കുന്നതിനോ, പുതിവ സ്ഥാപിക്കുന്നതിനോ നടപടി ഉണ്ടായിട്ടില്ല.

You May Also Like

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷിക പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം നടത്തി. 21,21,926 രൂപയാണ് വിവിധ സംഘങ്ങള്‍ക്കായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിക്ക് കീഴിലെ മികച്ച രണ്ടാമത്തെ യുപി സ്‌കൂളായി നെല്ലിമറ്റം സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന കോര്‍പ്പറേറ്റ് അധ്യാപക ദിനാഘോഷ...

CHUTTUVATTOM

നേര്യമംഗലം: കരിമണല്‍ പുക്കുന്നേല്‍ പൗലോസ് ചെറിയാന്‍ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഏലിയാമ്മ ഊന്നുകല്‍ സ്രാമ്പിക്കല്‍ കുടുംബാഗം മക്കള്‍: പ്രസാദ്,പ്രീതി മരുമകള്‍: രഞ്ജിത്ത്, ഷീബ  

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് സാംസ്‌കാരിക കേന്ദ്രവും, ഫിലിം സിറ്റിയും തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജൂബിലിയോട്...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റലക്ച്വല്‍ പ്രൊപര്‍ട്ടി റൈറ്റ്സ്,...

NEWS

കോതമംഗലം: താല്‍ സൈനിക് ക്യാമ്പില്‍ പങ്കെടുത്ത് മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍സിസി യൂണിറ്റിലെ രണ്ടു കേഡറ്റുകള്‍. വിവിധ സൈനിക പരിശീലന മേഖലകളില്‍ കേഡറ്റുകളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകളുമായി...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ചെമ്പന്‍കുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്. വ്യാപക കൃഷി നാശമാണ് വരുത്തിയത്....

NEWS

കോ​ത​മം​ഗ​ലം: കാ​ല​വ​ർ​ഷം ച​തി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ത​മം​ഗ​ല​ത്ത് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ജ​ല​ക്ഷാ​മം തു​ട​ങ്ങി. ഇ​തോ​ടെ വ​ര​ൾ​ച്ച ഒ​ഴി​വാ​ക്കാ​ൻ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പൈ​നാ​പ്പി​ള്‍, വാ​ഴ, നെ​ല്ല് തു​ട​ങ്ങി​യ കൃ​ഷി​ക​ളെ​യെ​ല്ലാം ജ​ല​ക്ഷാ​മം പ്ര​തി​കൂ​ല​മാ​യി...

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

error: Content is protected !!