കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽടയർ പൊട്ടിയതിനെ തുടർന്ന് കാർ നിയന്ത്ര വിട്ട് കാനയിലേക്ക് പതിച്ചു.കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ മാതിരപ്പിള്ളി പള്ളിപ്പടിയാലാണ് അപകടം നടന്നത്. ടയർ പൊട്ടി
നിയന്ത്രണം വിട്ട ടയോട്ട ഇന്നോവ കാർ കാനയിലേക്ക് വീണങ്കിലും യാത്രക്കാർക്ക് അപകടത്തിൽ പരിക്കില്ല. വിവരം അറിഞ്ഞ് സ്ഥലതെത്തിയ കോതമംഗലം ഫയർഫോഴ്സ് എ ആർ റ്റി വാഹനത്തിൻറെ വിഞ്ച് ഉപയോഗിച്ച് വലിച്ച് കയറ്റി പൊട്ടിയ ടയർ മാറ്റി വാഹനം കൊണ്ടു പോയി. ഫയർസ് റ്റേഷൻ
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ ആബിദ്, നന്ദു കൃഷ്ണ, വി എം ഷാജി, ഷംജു പി പി എന്നിവർ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.