Connect with us

Hi, what are you looking for?

NEWS

വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന സ്ഥാനാര്‍ത്ഥി

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍ ഉടന്‍ ജ്യൂവലിന് വിളിയെത്തും. ജ്യൂവലിന്റെ നാടായ കോട്ടപ്പടി ഒരു വനാതിര്‍ത്തി മേഖലയാണ്. പാമ്പുകള്‍ മാത്രമല്ല കാട്ടാനകളും, മറ്റ് വന്യമൃഗങ്ങളും ഈ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത് പതിവാണ്. ഏത് രാത്രിയിലും നാട്ടുകാരുടെ വിളി വന്നാല്‍ ജ്യൂവല്‍ ഉടന്‍ സ്ഥലത്ത് എത്തും. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യമുയര്‍ത്തി നിരവധി സമരങ്ങള്‍ നടന്നു. അതിലും മുന്നില്‍ നിന്ന് നയിക്കാന്‍ ജ്യൂവല്‍ ഉണ്ടായിരുന്നു.

തൃക്കാരിയൂര്‍,തുളുശ്ശേരിക്കവലക്ക് സമീപം ഞാളുമഠം മധുസൂദനന്‍ നായരുടെ മുറ്റത്ത് രാത്രി കണ്ട പെരുമ്പാമ്പിനെ പിടികൂടാനാണ് സഞ്ചിയും, സ്റ്റിക്കുമായി ജ്യൂവല്‍ എത്തിയത്. സ്ഥാനാര്‍ത്ഥിയാണെന്നറിഞ്ഞതോടെ ആള്‍ക്കൂട്ടത്തിനും കൗതുകമായി. ലക്ഷങ്ങളുടെ പ്രചാരണവും വലിയ വാഗ്ദാനങ്ങളുമില്ലെങ്കിലും ജനങ്ങളുടെ ജീവന്‍ രക്ഷിച്ച അനുഭവങ്ങളും ആത്മവിശ്വാസവുമായാണ് സേവനത്തിന്റെ തുടര്‍ച്ചക്കായി ജനാധിപത്യ പോരാട്ടത്തിന് ജ്യൂവല്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തായാലും പാമ്പോ, കാട്ടാനയോ വന്നാല്‍ ഓടിയെത്താറുണ്ടെന്നും. അത് ഒരു ബാധ്യതയായി കാണുന്നില്ലെന്നും, നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സ്ഥാനാര്‍ത്ഥിയായ തെന്നും ജ്യൂവല്‍ പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കവളങ്ങാട്: നവീകരിച്ച കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാട് കവലക്ക് സമീപം ശുദ്ധജല വിതരണ മെയിൻ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാതെ ദേശീയപാത അധികൃതരും വാട്ടർ...

CHUTTUVATTOM

  ചെറുവട്ടൂർ: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർച്ചന ടി. സി. വിജയിയായി. അർച്ചന രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണത്തെ...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

CHUTTUVATTOM

  കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പ്രധാന റോഡിലെ തണ്ണിക്കോട്ട് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് താലൂക്ക് പൗരസമിതി യോഗം ആരോപിച്ചു. ഈ വിധം നിർമ്മാണം മന്ദഗതിയിൽ മുന്നോട്ടുപോയാൽ ഒന്നരവർഷമെങ്കിലും എടുക്കും പാലവും അനുബന്ധറോഡുകളും...

CHUTTUVATTOM

ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതി പ്രകാരംവിവിധ ഇനത്തിലുള്ള 25000 പച്ചക്കറിതൈകൾ വിതരണം ചെയ്തു .കോതമംഗലം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. നഗരസഭാ...

CHUTTUVATTOM

    കോതമംഗലം: കോലഞ്ചേരി കടയിരിപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 47 -ാം എറണാകുളം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഓവറോൾ റണ്ണർ അ പ്പ്, ജൂണിയർ വിഭാഗം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ലോട്ടറിയുടെ ഘടനയ്ക്ക് എത്രയും വേഗം മാറ്റങ്ങള്‍ വരുത്തി ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ലോട്ടറിയേയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെയ്‌ലേഴ്‌സ് അസോസിയേഷന്‍...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുടമുണ്ട പുതിയപാലം ഗതാഗതത്തിനായി തുറന്നു. പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലം, ചെക്ക് ഡാം, അനുബന്ധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന...

ACCIDENT

  പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ തോട്ടപ്പാടം ജംഗ്ഷനില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് അപകടം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്. സര്‍വീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയില്‍...

ACCIDENT

  പെരുമ്പാവൂര്‍:ആലുവ-മൂന്നാര്‍ റോഡില്‍ വാഴക്കുളത്തിന് സമീപം എംഇഎസ് ജംഗ്ഷനില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് ആലുവയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ സ്വകാര്യബസും വിനോദയാത്രയ്ക്ക് ശേഷം...

error: Content is protected !!