കോതമംഗലം: സിസ്റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസ സമൂഹത്തിന്റെ കോതമംഗലം സെന്റ്റ് വിൻസെൻ്റ് പ്രോവിൻസ് അംഗമായ സി. ആൽബർട്ട് പറയന്നിലം എസ്. ഡി. (91) നിര്യാതയായി. സംസ്ക്കാരം 03/01/2025 വെള്ളിയാഴ്‌ച വൈകിട്ട് 3.00 മണിക്ക് കോഴിപ്പിള്ളി എസ്. ഡി. പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ. പരേത കരിമണ്ണൂർ പറയ ന്നിലം പരേതരായ ഉലഹന്നാൻ മറിയം ദമ്പതികളുടെ മകളാണ്. ചുണങ്ങുംവേലി, തോട്ടുമുഖം, കറുകുറ്റി, ആലുവ, വല്ലം, തുറവൂർ, കുഴുപ്പിള്ളി, മുവാറ്റുപുഴ, മലയാറ്റൂർ, മലയിൻകീഴ്, പെരിങ്ങഴ, അംബികാപുരം, പ്രതീക്ഷ, കോഴിപ്പിള്ളി, എന്നിവിടങ്ങളിലും ഉദയനാപുരം, കരുമാലൂർ എന്നീ ഭവനങ്ങളിൽ സുപ്പീരിയറായും, ദീർഘനാൾ ആതുരശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ പി. യു ദേവസ്യ,
അന്നക്കുട്ടി ത്ളാപ്പിള്ളിൽ, ത്രേസ്യക്കുട്ടി തോട്ടത്തിമ്യാലിൽ, ഏലിക്കുട്ടി മുണ്ടുനടയിൽ.
കത്തോലിക്കാ കോൺഗ്രസ്സ് മുൻ ഗ്ളോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നില ത്തിന്റെ പിതൃസഹോദരിയാണ്.