കോതമംഗലം: ജനവാസ മേഖലയിൽ നിന്ന് ബഫർ സോൺ ഒഴിവാക്കുന്നതുവരെ യുഡിഎഫ് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഫർ സോണിനെതിരെ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ബഫർ സോൺ നിശ്ചയിക്കണമെന്ന് 2019 ഒക്ടോബർ 23ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. പിന്നാലെ സർക്കാർ ഉത്തരവും ഇറക്കി. ഇതിന്റെ ചുവടുപിടിച്ചാണ് ബഫർ സോൺ വിഷയത്തിൽ സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നത്. ഇതേ തുടർന്ന് നേരത്തെ മന്ത്രിസഭ എടുത്ത് തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽമന്ത്രിസഭ തീരുമാനം റദ്ദാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ബഫർ സോൺ വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. സർക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിച്ച് ജനങ്ങൾക്ക് അനുകൂലമായി തീരുമാനം എടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ജില്ലാ ആക്ടിങ് ചെയർമാൻ കെ.പി.ധനപാലൻ അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി, മുഹമ്മദ് ഷിയാസ്, ജോണി നെല്ലൂർ,പി.സി.തോമസ്,ഷിബു തെക്കുംപുറം,എൽദോസ് കുന്നപ്പിള്ളി എംഎൽഎ,വി.പി.സജീന്ദ്രൻ, വി.ജെ.പൗലോസ്, കെ.എം.അബ്ദുൽ മജീദ്,ടി.യു.കുരുവിള, ഫ്രാൻസിസ് ജോർജ്,അബ്ദുൽ മുത്തലിബ്,ജോസഫ് വാഴക്കൻ,ഇ.എം.മൈക്കിൾ,ജോർജ് സ്റ്റീഫൻ, കെ.കെ.ചന്ദ്രൻ,പി.ആർ. മാണിക്യമംഗലം,ഉല്ലാസ് തോമസ്,ഐ.കെ.രാജു മനോജ് മൂത്തേടൻ,പി.പി. ഉതുപ്പാൻ,കെ.പി. ബാബു, എ.ജി.ജോർജ്, പി.കെ.മൊയ്തു, ഇബ്രാഹിം കവലയിൽ,എ.ടി.പൗലോസ്, മാത്യു ജോസഫ്,എം.എസ്.എൽദോസ്, എബി എബ്രഹാം,അബു മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.