Connect with us

Hi, what are you looking for?

NEWS

ബോധി കലാ സാംസ്‌കാരിക സംഘടന; കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി

കോതമംഗലം: ബോധി കലാ സാംസ്‌കാരിക സംഘടയുടെ 2025-26 വർഷത്തെ കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷത യിൽ ചേർന്ന ചടങ്ങിൽ വച്ച് ബഹു: കോതമംഗലം എം.എൽ.എ  ആന്റണി ജോൺ പരിപാടികൾ ഔപചാരികമായി ഉത്ഘാടനം നിർവഹിച്ചു.സെക്രട്ടറി ടി.സോനുകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ പ്രശസ്ത നർത്തകീ നർത്തകന്മാരായ ശ്രീമതി ചിത്ര സുകുമാരൻ,രേഖ കർത്താ,രൂപശ്രീ മഹാപാത്ര,സന്ലിയ കുണ്ടു, ശ്രീ സിറാജ് കലാഗ്രാമം,ശ്രീ ലോകചന്ദ്രശേഖര റെഡ്ഢി എന്നിവർക്ക് ബോധിയുടെ സ്നേഹോപഹാരം നൽകി എം എൽ എ ആദരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിജോ ജോർജ് , വൈസ് പ്രസിഡൻ്റ് പി.ജി രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.ട്രഷറർ പി. സി. സ്കറിയ നന്ദിയറിയിച്ചു.

തുടർന്ന് ഏകദേശം മുപ്പതോളം രാജ്യങ്ങളിൽ നൃത്ത പരിപാടി അവതരിപ്പിച്ചട്ടുള്ള പ്രശസ്ത നർത്തകി ശ്രീമതി ചിത്ര സുകുമാരന്റെ നേതൃത്വത്തിലുള്ള ചിത്ര ആർട്സ് ഫൗണ്ടേഷന്റെ ”ഡാൻസസ് ഓഫ് ഇന്ത്യ “എന്ന ക്ലാസിക്കൽ നൃത്തപരിപാടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന നർത്തകി നർത്തകന്മാർ പ്രേക്ഷകർക്കായി അവതരിപ്പിച്ചു.
ഇ എം എസ് സ്മാരക പ്രഭാഷണം, ബോധി കലാവേദി ഗാനസന്ധ്യ, സംസ്ഥാനതല പ്രൊഫഷണൽ നാടക മത്സരം ,കുട്ടികൾക്കുള്ള പ്രത്യേക നാടകാവതരണം,ഗാന്ധിജി അനുസ്മരണ പ്രഭാഷണം, പുസ്തകോത്സവം സാംസ്കാരികോത്സവം, കവിയരങ്, കുട്ടികൾക്കുള്ള ശില്പശാല, സുകുമാർ അഴിക്കോട് സ്മാരക പ്രസംഗ മത്സരം , കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദം, അന്തർ സംസ്ഥാന കൺച്ചറൽ ഫെസ്റ്റ്, പരിസ്ഥിതി സൗഹാർദ്ദ യാത്ര, ബോധി ദിനാഘോഷം കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ ഈ വർഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You May Also Like

CHUTTUVATTOM

  കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം പിണ്ടിമന, കീറമ്പാറ യുണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിണ്ടിമന സമ്മേളനം മുത്തംകുഴി കുമാരനാശാന്‍ സ്മാരക ലൈബ്രറി ഹാളില്‍ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ സുകു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോതമംഗലം ഗവ. എല്‍പി സ്‌കൂളിലേക്ക് സ്റ്റീല്‍ അലമാരയും ആവശ്യമുള്ള പഠനോപകരണങ്ങളും കൈമാറി. ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം....

CHUTTUVATTOM

കോതമംഗലം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം സംഘടനയുടെ ഒന്‍പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ സംഭവാന ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി ദശലക്ഷം നഗറില്‍ യുവതി വീട്ടില്‍ വെട്ടേറ്റു മരിച്ചു.ചിറമേല്‍ സിമി ബിജു (47) വിനെയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജു ബോബനെ (49)...

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

error: Content is protected !!