Connect with us

Hi, what are you looking for?

CHUTTUVATTOM

നിയമസഭ തെരഞ്ഞെടുപ്പ്; കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യത്തെച്ചൊല്ലി യുഡിഎഫില്‍ വിവാദം

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യത്തെച്ചൊല്ലി യുഡിഎഫില്‍ വിവാദം കൊഴുക്കുന്നു. ഏറെക്കാലമായി പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ഈ ആവശ്യം, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെയാണ് വീണ്ടും സജീവമായത്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എം അമീന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

ഇതിന് പിന്നാലെ, കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യത്തെ പരോഷമായി പിന്തുണച്ച് ബ്ലോക്ക് പ്രസിഡന്റ് ഷെമീര്‍ പനക്കല്‍ രംഗത്തെത്തിയതോടെ വാദപ്രതിവാദം മുറുകി. നിരവധി നേതാക്കള്‍ ഈ പോസ്റ്റ് പങ്കുവെക്കുകയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഷെമീര്‍ പനക്കലിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ടെങ്കിലും, ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നതിനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്. ബ്ലോക്ക് പ്രസിഡന്റിന്റെ നടപടി എല്‍ഡിഎഫിനെ സഹായിക്കാനേ ഉപകരിക്കൂ എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ തവണ പരാജയപ്പെട്ട കേരള കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിനെതിരെയുള്ള പരാമര്‍ശങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.
ഷെമീര്‍ പനക്കലിന്റെ നടപടിയെ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബാബു പോള്‍ ചോദ്യം ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നത്തെ അധിക്ഷേപിക്കുന്നതാണ് ഇത്തരം പോസ്റ്റുകളെന്ന് ബാബു പോള്‍ ആരോപിച്ചു. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കോതമംഗലത്ത് കഴിഞ്ഞ രണ്ട് തവണയും സിപിഎമ്മിലെ ആന്റണി ജോണ്‍ എംഎല്‍എയാണ് വിജയിച്ചത്. രണ്ട് തവണയും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് യുഡിഎഫിനായി മത്സരിച്ചത്. ആദ്യ തവണ ടി.യു കുരുവിളയും രണ്ടാം തവണ ഷിബു തെക്കുംപുറവും പരാജയപ്പെട്ടു.

ഈ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായത്. മുമ്പ് കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഈ മണ്ഡലം, വി.ജെ പൗലോസിനെ പരാജയപ്പെടുത്തി വിജയിച്ച ടി.യു കുരുവിള യുഡിഎഫിലെത്തിയതോടെയാണ് കേരള കോണ്‍ഗ്രസിന് ലഭിച്ചത്. കഴിഞ്ഞ മൂന്ന് തവണയും കേരള കോണ്‍ഗ്രസാണ് ഇവിടെ മത്സരിക്കുന്നത്. ഇത്തവണ കേരള കോണ്‍ഗ്രസിന് മറ്റൊരു സീറ്റ് നല്‍കി കോതമംഗലം തിരിച്ചുവാങ്ങണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ഷിബു തെക്കുംപുറത്തിനെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

 

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

error: Content is protected !!