കോതമംഗലം : കോവിഡ് 19 ന്റെ കാലത്ത് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നതും, നിർണ്ണായക പങ്കു വഹിക്കുന്നതുമായ കോതമംഗലം ബ്ലോക്ക് പരിധിയിലെ 200 ൽ പരം വരുന്ന ആശാ വർക്കർമാരുടെ, അവരുടെ ചെറിയ വരുമാനത്തിൽ നിന്നും സമാഹരിച്ച തുകയായ 20,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. വിവാദങ്ങൾക്കും അവകാശ വാദങ്ങൾക്കും ഇടനെൽകാതെ താഴേ തട്ടിലുള്ള ജീവനക്കാർ സ്വമേധയാ സർക്കാരിന് കൈത്താങ്ങാകുന്നത് അഭിനന്ദനാർഘമാണെന്ന് എം.എൽ.എ കൂട്ടിച്ചേർത്തു.
ആശാ പ്രവർത്തകരായ താഹിറ സുധീർ, ഷൈനി ജോസ്, സിന്ധു അനിൽ എന്നിവർ ചേർന്ന് തുക ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം, ബ്ലോക്ക് മെമ്പർ എബി എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. ആശാ പ്രവർത്തകർ കാണിച്ച മാതൃക സമൂഹത്തിന് വളരെ മാതൃകാപരമാണെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.