KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക് പ്രസിഡൻറ് മാത്യൂസ് നിരവത്ത് അധ്യക്ഷത വഹിച്ചു. കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന മധ്യമേഖല പ്രസിഡൻറ് ജെയിംസ് കോറമ്പേൽ ഉദ്ഘാടനം ചെയ്തു. ലഹരിയുടെ ഉപയോഗത്തിൽ കേരളം ഒന്നാമതാണെന്നും അതുവഴിയുണ്ടാകുന്ന അതിക്രമങ്ങൾ പെരുകുകയാണന്നും അദ്ദേഹം ഓർമ്മിപ്പിച്ചു . ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറിയും സജീവം പ്രോജക്ട് കോ -ഓഡിനേറ്ററുമായ ജോൺസൻ കറുകപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.
ലഹരിക്കെതിരെ സമൂഹം സകലതും മറന്ന് ഒറ്റ കെട്ടായി പ്രവർത്തിക്കണമെന്നും ലഹരിയുടെ വ്യാപനത്തെ തടയാൻ നാം ആർജവത്തോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ബിജു വെട്ടിക്കുഴ, ജോയി പടയാട്ടിൽ, മാർട്ടിൻ കീഴേമാടൻ, A T ലൈജു, കര്യൻ കോതമംഗലം, ജോണി കണ്ണാടൻ, ജോബി ജോസഫ് , എന്നിവർ പ്രസംഗിച്ചു.
ജിജു വർഗീസ്, ജോസ് കൈതമന, പീറ്റർ ഇടപ്പുളവൻ, കെ വി ഏണസ്റ്റ്, ഷിജു കൊട്ടാരത്തിൽ എന്നിവർ നേതൃത്വം കൊടുത്തു.
സർക്കാർ മദ്യനയം തിരുത്തണമെന്നും ലഹരികേസുകളിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
