Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നതിനിടെ വീണ് വൃദ്ധന് പരിക്ക്

കോതമംഗലം:കീരമ്പാറ പഞ്ചായത്ത് അതിര്‍ത്തിയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നിടെ വീണ് വൃദ്ധന് പരിക്ക്. തട്ടേക്കാട് തേക്ക് പ്ലാന്‍റേഷനോട് ചേർന്ന് പൊയ്യാറവീട്ടില്‍ ശങ്കരന്‍ (85) നാണ് പരിക്കേറ്റത്.

തേക്ക് പ്ലാന്‍റേഷനോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് സമീപം ബുധനാഴ്ച രാവിലെ എട്ടോടെയാണ് കാട്ടാന എത്തിയത്.ആന വരുന്നത് കണ്ട് സമീപത്തെ വീട്ടിലുള്ളവരുടെ ബഹളംകേട്ട് വീടിന് പുറത്തിറങ്ങിയതായിരുന്നു ശങ്കരൻ. ഇതോടെ ആന ശങ്കരന് നേരെ പാഞ്ഞടുക്കുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തുവീണ ശങ്കരന്‍റെ തലയിലും കൈകാലുകള്‍ക്കും പരിക്കേറ്റു.ആന തുമ്പികൈകൊണ്ട് അടിച്ചതായാണ് ശങ്കരന്‍ പറയുന്നത്. വീട്ടുകാര്‍ ഉടന്‍തന്നെ ശങ്കരനെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഷിബു തെക്കുംപുറം എം.എല്‍.എ ശങ്കരനെ ആശുപത്രിയിൽ സന്ദര്‍ശിച്ചു.

ശങ്കരന്‍റെ തലയിലെ ഞരമ്പിന് ക്ഷതം സംഭവിച്ചതായി സ്കാനിങ്ങില്‍ കണ്ടെത്തിയതിനേ തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി. ശങ്കരന്‍റെ വീട് ഉള്‍പ്പടെ ആറ് വീടുകളാണ് വനത്തോട് ചേര്‍ന്നുള്ളത്. ഈ ഭാഗത്ത് ഫെന്‍സിംഗ് സ്ഥാപിക്കാത്തതാണ് പ്രശ്നമെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെല്ലാം നേരത്തെ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ട്.

You May Also Like

error: Content is protected !!