Connect with us

Hi, what are you looking for?

CRIME

അജഞാതര്‍ ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ച് കടത്തി

കോതമംഗലം: ചേലാട്- മാലിപ്പാറ റോഡില്‍ നിന്നും ബി.എസ്.എന്‍.എല്‍ കേബിള്‍ മോഷ്ടിച്ച് കടത്തി. ബി.എസ്.എന്‍.എല്ലിന്റെ ലാന്റ് ഫോണ്‍ കണക്ഷനുവേണ്ടി ചേലാട്-മാലിപ്പാറ റോഡിലൂടെ സ്ഥാപിച്ചിട്ടുള്ള കേബിളിന്റെ ഭാഗമാണ് അജഞാതര്‍ മോഷ്ടിച്ചത്.മുന്നൂറോളം കണക്ഷനുകള്‍ നല്‍കുന്നതിനുള്ള രണ്ട് കേബിളുകളിലാണ് മോഷണം നടന്നത്.മുപ്പത് മീറ്ററോളം ഭാഗമാണ് നഷ്ട്പ്പെട്ടത്.ഇവിടെ ഭൂമിക്ക് മുകളിലുടെ ഇരുമ്പ് പൈപ്പുകളിലൂടെയാണ് കേബിള്‍ സ്ഥാപിച്ചിട്ടുള്ളത്.പൈപ്പ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചശേഷമാണ് കേബിള്‍ മുറിച്ചെടുത്തത്.കേബിളില്‍ ഉപയോഗിച്ചിട്ടുള്ള കോപ്പര്‍ ആണ് മോഷ്ടാക്കളുടെ ലക്ഷ്യം.ഉപഭോക്താക്കള്‍ കണക്ഷന്‍ ലഭിക്കാത്തതിനേതുടര്‍ന്ന് പരാതിപ്പെട്ടതിനേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേബിള്‍ മോഷ്ടിക്കപ്പെട്ടവിവരം അറിഞ്ഞത്.പോലിസ് കേസെടുത്ത് അന്വേക്ഷണം നടത്തുണ്ട്.ഒരു മാസം മുമ്പ് ഊന്നുകല്‍ വെള്ളാമക്കുത്തിലും സമാനരീതിയിലുള്ള മോഷണം നടന്നിരുന്നു.ഊന്നുകല്‍ പോലിസ് ഇത്രയും ദിവസം നടത്തിയ അന്വേക്ഷണത്തില്‍ മോഷ്ടാക്കളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.രണ്ടിടത്തെ മോഷണത്തിന് പിന്നിലും ഒരേ സംഘമായിരിക്കുമെന്നാണ് നിഗമനം.

You May Also Like

error: Content is protected !!