Connect with us

Hi, what are you looking for?

CHUTTUVATTOM

കർഷക സംഘടനകളുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധറാലിയും സത്യാഗ്രഹവും നടത്തി.

കോതമംഗലം : കർഷക സമരത്തിന്റെ വാർഷിക ദിനത്തിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രതിഷേധറാലിയും സത്യാഗ്രഹവും നടത്തി. നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി കിസാൻ സഭ, കർഷക സംഘം എന്നീ സംഘടനകളുടെ നേതൃ
ത്വത്തിൽ ആരംഭിച്ച പ്രകടനങ്ങൾ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു.
കിസാൻ സഭ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രകടനം സി പി ഐ കോതമംഗലം മണ്ഡലം കമ്മറ്റി ഓഫീസിനു സമീപത്തു നിന്നും ആരംഭിച്ച് മുനിസിപ്പൽ ഓഫിന് മുന്നിൽ സമര പന്തലിൽ അവസാനിച്ചു. തുടർന്ന് ചേർന്ന സത്യാഗ്രഹ യോഗത്തിൽ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എംഐ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.

കേരള കർഷകസംഘം എറണാകുളം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ എൻ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, കർഷക സംഘം ഏരിയാ സെക്രട്ടറി കെ കെ ശിവൻ,പ്രസിഡന്റ് സാബു വർഗീസ്, എം കെ രാമചന്ദ്രൻ ,പി റ്റി ബെന്നി, റ്റി സി ജോയി, ശാന്തമ്മ പയസ്, നിതിൻ കുര്യൻ, പി എം അഷറഫ്, പി പി മൈതീൻ ഷാ എന്നിവർ പ്രസംഗിച്ചു.

പടം : കർഷക സംഘടനകളുടെ നേതൃത്വത്തിൽ കോതമംഗലത്തു നടത്തിയ സത്യഗ്രഹം കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എൻ ജയ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

You May Also Like