കോതമംഗലം :ആം ആദ്മി പാർട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷനായ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം നൽകിയതിന്റെ സന്തോഷത്തിൽ ആം ആദ്മി പ്രവർത്തകർ കോതമംഗലത്ത് ആഹ്ലാദപ്രകടനം നടത്തി. മുൻസിപ്പൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ കോഴിപ്പിള്ളിക്കവലയിൽ സമാപിച്ചു. തുടർന്ന് കരിമരുന്ന്കല പ്രകടനത്തോടുകൂടി സമാപന സമ്മേളനം. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മത് നൗഷാദ് കോണിക്കലിന്റെ അദ്ധ്യക്ഷതയിലായിരുന്നു സമ്മേളനം . ജാമ്യം നിയമപരമാണെന്നും അനന്തമായി കുറ്റപത്രം നൽകാതെ ഒരാളെ ജയിലിൽ അടക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് സൂര്യകാന്ത് നിരീഷിച്ചു. ഇ ഡി കേസിലെ ജാമ്യം തടയാനാണ് സിബിഐ അറസ്‌റ്റ് എന്നും ജസ്റ്റീസ് ഉജ്ജൽ ഭുയാൻ സിബിഐ ക്കെതിക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയതെന്നും പ്രവർത്തകർ പറഞ്ഞു . ഈ മാസം 23 ന് തൃശൂരിൽ നടക്കുന്ന ആം ആദ്മി പാർട്ടിയുടെ മഹാ സംഗമത്തിൽ ഡെൽഹി മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയായും, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പങ്കജ് ഗുപ്തയും വരുന്നത് ആം ആദ്മി പാർട്ടിയുടെ കേരളത്തിലെ ശക്തി തെളിയിക്കുന്ന വൻ പ്രകടനമായിരിക്കും പൂര നഗരിയായ തൃശൂരിൽ നടക്കാൻ പോകുന്നത് എന്നും ഉത്ഘാടന പ്രസംഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ .
പറഞ്ഞു.നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വക്താവ് ജോൺസൻ കറുകപ്പിള്ളി, ഷോജി കണ്ണംപുഴ, മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, സുരേഷ് പദ്മനാഭൻ, ലാലു, മാത്യു, കുമാരൻ സീ കെ, മത്തായി പിച്ചക്കര, ബോസ് കെ.സി, പിയേഴ്സൻ .പീ ഐസക്ക്, സജി തോമസ്, രാജപ്പൻ നേര്യമംഗലം, സുരേഷ് മുടിയാ, ശാന്തമ്മ ജോർജ്, റെജി ജോർജ്, ഏല്യസ് പി .വി, ചന്ദ്രൻ കെ.എസ്, ബെന്നി പുതുക്കിൽ, ഷാജൻ കറുകടം, രവി ഇഞ്ചൂർ, ജേക്കബ് വാരപ്പെട്ടി, ഡിവിൻ ജോസഫ്, മനോജ് വർക്കി, സക്കറിയാസ് കൂട്ടുങ്കൽ, തങ്കചൻ കെ പി, കുഞ്ഞിത്തൊമ്മൻ , പയസ്സ് ആന്റണി, ജോളി കൂടിയാറ്റ് വിനോദ് നെല്ലിക്കുഴി, സുരേഷ് ഐ എസ്, യോഹന്നാൻ വെണ്ടുവഴി, ജോസഫ് പൂച്ചകുത്ത് , സജി എം എ,എന്നിവരും പങ്കെടുത്തു. 2025 ൽ വരാൻ പോകുന്നത് കേരളത്തിൽ ആം ആദ്മി പാർട്ടിയുടെ യുഗം ആയിരിക്കുമെന്നും നന്ദി പ്രസംഗത്തിൽ പാർട്ടി പിണ്ടിമന മണ്ഡലം പ്രസിഡന്റ് കെ.എസ് ഗോപിനാഥൻ പറഞ്ഞു.
