കോതമംഗലം: എംവിഐപി കനാലില്‍ കുളിയ്ക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോതമംഗലം ചേലാട് പാറത്താഴത്ത് ശരത്ത് എസ് ഭാസ്കര്‍ (29) ആണ് മരിച്ചത്. വെള്ളി വൈകിട്ട് ആറിന് ശേഷം പണ്ടപ്പിള്ളിയ്ക്ക് സമീപം തോട്ടക്കരയ്ക്കും പാറക്കടവിനും മധ്യേ കനാലില്‍ കുളിയ്ക്കുമ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ശരത്തിനെ കരയില്‍ കയറ്റി കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. മാറികയില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു ശരത്. മൂവാറ്റുപുഴ പൊലീസ് മേല്‍ നടപടികളെടുത്ത് മൃതദ്ദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. സാബുവിന്റേയും സുമയുടേയും മകനാണ് സഹോദരന്: ശ്യാം.