Connect with us

Hi, what are you looking for?

ACCIDENT

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം സ്വദേശി: എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ സൗദി അറേബ്യയിലെ ആശുപത്രിയില്‍

കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍ ആണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗതില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവര്‍ത്തകര്‍ ആരംഭിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഏഴ് മാസം മുമ്പാണ് ട്രെയിലര്‍ ഡ്രൈവറായി ഫൈസല്‍ എത്തിയത്. റിയാദില്‍ നിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടില്‍ യാതൊരു അടയാളവും ഇല്ലാതിരുന്നതിനാല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നത് കാണാന്‍ സാധിക്കാത്തതാണ് അപകട കാരണം. വലത്തേ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസന്റാണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാലാണ് ഫൈസല്‍. ഇടുപ്പിന് സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ നില അല്‍പം മെച്ചപ്പെടും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് 32,000 റിയാല്‍ നഷ്ടപരിഹാരം ഫൈസല്‍ നല്‍കണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാന്‍ പോലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഗോസി ഇന്‍ഷുറന്‍സ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചു. പിതാവ് നഷ്ടപ്പെട്ട ൈഫസല്‍ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: കൊണ്ടിമറ്റം പെലക്കുടിപരേതനായ സ്കറിയയുടെ ഭാര്യ മറിയം (92) നിര്യാതയായി . സംസ്കാരം തിങ്കളാഴ്ച ഒന്നിന് പുന്നേക്കാട് സെൻ്റ് ജോർജ് ഗദ്സീമോൻ യാക്കോബായ സുറിയാനി പള്ളിയിൽ. പരേത വാരപ്പെട്ടി കുരുന്നപ്പിള്ളി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

CHUTTUVATTOM

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോതമംഗലം സ്വദേശികളെ ഒരുമിപ്പിക്കുന്നതിനായി കോതമംഗലം ഗ്ലോബൽ ഫോറം രൂപീകരിക്കുമെന്ന് ഷിബു തെക്കുപുറം എംഎൽഎ.ദുബായിൽ കോതമംഗലം ഗ്ലോബൽ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അസോസിയേഷൻ രൂപീകരിക്കുന്ന കാര്യം...

CHUTTUVATTOM

കോതമംഗലം: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളം സംസ്ഥാന മന്ത്രിയും, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ.ജെ ജെനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്‌മെന്റ് പദയാത്രയുടെ പ്രചരണാര്‍ത്ഥം...

CHUTTUVATTOM

തിരുവനന്തപുരം: ബേക്കറി വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട് കൈകൊണ്ട തീരുമാനം റദ്ദാക്കാൻ സർക്കാർ. എക്‌സൈസ് മന്ത്രി എം ലിജുവിന്റെ അനുമതിയോടുകൂടിയല്ലാത്ത തീരുമാനത്തിൽ അന്വേഷണവും ആരംഭിക്കും. ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെ തീരുമാനം...

CHUTTUVATTOM

പാനിപ്ര: പാനിപ്ര അല്‍ഫലാഹ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ആര്‍ട്ടോറിയം 2കെ26 ഇന്റര്‍സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ ബ്ലോസം ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി.15 സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ 145 ഇനങ്ങളിലായി...

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

CHUTTUVATTOM

കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

error: Content is protected !!