മൂവാറ്റുപുഴ: മേക്കടമ്പില്‍ വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. മേക്കടമ്പ് എല്‍.പി സ്കൂളിന് സമീപം ഓലിക്കല്‍ സാറാമ്മ പൗലോസാണ് (83) തീപിടുത്തത്തില്‍ മരിച്ചത്. മൃതദേഹം കട്ടിലില്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്ന് രാവിലെ 9.30ഓടെയാണ് വീടിന്റെ കിടപ്പ് മുറിയില്‍ തീ പിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികള്‍ ചേര്‍ന്നാണ് തീ അണച്ചത്. അപകടകാരണം വ്യക്തമല്ല. സാറാമ്മയും മകന് ബിജുവും മാത്രമാണ് വീട്ടില്‍ താമസിച്ച് വന്നിരുന്നത്. മകന് ജോലിയ്ക്ക് പോയ സമയമാണ് തീപിടിച്ച് അപകടമുണ്ടായത്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോഘന നടത്തും. മൂവാറ്റുപുഴ പോലീസും, ഫയര്‍ഫോഴ്സും മല്നടപടികള് സ്വീകരിച്ചുവരുന്നു.