കോതമംഗലം : മോദി സർക്കാരിന്റെ ഒന്നാം വാർഷികം നടക്കുന്ന ഈ വേളയിൽ കേരളത്തിലെ 400 ൽ അധികം ക്ഷേത്രങ്ങളുടെ തച്ചുശാസ്ത പ്രകാരം നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിച്ച കാരിക്കൽ ശ്രീ കുഞ്ഞപ്പൻ ആചാരിയെ ഒ.ബി.സി മോർച്ച മണ്ഡലം കമ്മറ്റി അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് ആദരിച്ചു. ആദരവ് ചടങ്ങിന് ഒ ബി സി മോർച്ച മണ്ഡലം പ്രസിഡൻറ് പി.റ്റി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഒ ബി സി മോർച്ച ജില്ലാ കമ്മറ്റിയംഗം കെ.കെ രവീന്ദ്രൻഗണക പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഒ ബി സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എം.പി.മനു പങ്കടുത്തു.