കോതമംഗലം: തൊളിലാളികള്‍ നിരന്തര സമരം നടത്തി ജീവത്യാഗം ചെയ്ത് നേടിയെടുത്ത എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നീ എന്നീ അവകാശങ്ങള്‍ റദ്ദ് ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമനിച്ചത് പുന: പരിശോധിക്കണമെന്ന് കോതമംഗലത്തു ചേർന്ന തൊഴിലാളി ദിനാചരണത്തിൽ ആവശ്യമുയർന്നു. ഐന്‍.എന്‍.ടി.യു.സി. റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തൊഴിലാളി ദിനാചരണം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. അബു മൊയ്തീന്, റോയി കെ. പോള്‍, സിജു എബ്രാഹം, ശശി കുഞ്ഞുമോന്, ചന്ദ്രലേഖ ശശിധരന് എന്നിവര്‍ പങ്കെടുത്തു.