കോതമംഗലം: കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ എൻറെ നാട് ജനകീയ കൂട്ടായ്മയുടെ ഓഫീസിനെതിരെ പോലീസ് കള്ള കേസെടുത്തതായി ആരോപണം. യോഗം ചേർന്നു എന്ന് പറയുന്നത് വ്യാജ പ്രചരണമാണ്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ സജീവമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനയാണ്എന്റെ നാട്. ഇതിന്റെ പ്രവർത്തനങ്ങളിൽ വിറളിപൂണ്ട അധികാര കേന്ദ്രമാണ് ഇതിൻന്റെ പുറകിൽ പ്രവർത്തിച്ചത്. ഓഫീസിൽ പ്രവർത്തനനിരതരായിരുന്ന നഴ്സുമാർ പാരാമെഡിക്കൽ സ്റ്റാഫ് ,വോളിന്റയർമാർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്നതിന് പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഓഫീസ് പ്രവർത്തിച്ചത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും ദുരിതമനുഭവിക്കുന്നവർക്കും നിരവധി പ്രവർത്തനങ്ങൾ നടത്താൻ എൻറെ നാടിന് കഴിഞ്ഞു. സാനിറ്ററയിസ്, മുഖാവണത്തിണറെയും വിതരണം, മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകുക, തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം, വിധവകൾക്ക് ദുരിതഅനുഭവിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം പാലിയേറ്റിവ് രോഗികൾക്ക് സൗജന്യ മരുന്ന് വിതരണം ഉൾപ്പെടെ നടപ്പിലാക്കാൻ എന്റെ നാടിന് കഴിഞ്ഞു. ഇത് തടയുവാൻ അധികാര വർഗങ്ങൾ കുറെ ദിവസങ്ങളായി ശ്രമിക്കുകയാണ്, എന്തൊക്കെ ശ്രമങ്ങൾ ഉണ്ടായാലും ജനപക്ഷത്തുനിന്ന് എൻറെ നാട് മുന്നോട്ടുപോകുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.