കോതമംഗലം: എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയന് കീഴിലുള്ള ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ 7-ാമത് പ്രതിഷ്ഠാ മഹോത്സവം മാർച്ച് 22 മുതൽ 26 വരെ നടക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കേണ്ടതായ ഗണപതി ഹോമം, കലശം, പടിപൂജ, തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ നടത്തുവാനും, ഉത്സവത്തോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ആഘോഷ പരിപാടികൾ, ആത്മീയ പ്രഭാഷണങ്ങൾ, ഘോഷയാത്ര, കലാപരിപാടികൾ തുടങ്ങിയവ ഒഴിവാക്കുവാനും തീരുമാനിച്ചു.
കൊറോണയെ ചെറുക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്നയും നിർദ്ദേശാനുസരണം ടി പരിപാടികൾ ഒഴിവാക്കിയതായി അറിയിക്കുന്നു യൂണിയന്റെയും ക്ഷേത്രത്തിന്റെയും ഭാരവാഹികൾ അറിയിച്ചു.
എന്ന്
അജി നാരായണൻ
പ്രസിഡന്റ്
പി.എ.സോമൻ
സെക്രട്ടറി
പി.വി.വാസു.
ക്ഷേത്രം കൺവീനർ