Connect with us

Hi, what are you looking for?

CHUTTUVATTOM

കുട്ടമ്പുഴയില്‍ ‘വര്‍ണ്ണപ്രഭ 2026’; ഭിന്നശേഷിക്കാരുടെ കലാകായിക മികവിന് വേദിയായി

കുട്ടമ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെയും വ്യക്തികളുടെയും കലാകായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയും ലക്ഷ്യമിട്ട് കുട്ടമ്പുഴ പഞ്ചായത്ത് സംഘടിപ്പിച്ച ‘വര്‍ണ്ണപ്രഭ 2026’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. കുട്ടമ്പുഴ ട്രൈബല്‍ ഷെല്‍ട്ടറില്‍ നടന്ന കലോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും ആത്മവിശ്വാസത്തോടെ സമൂഹത്തിന്റെ ഭാഗമാകാനും ഇത്തരം പരിപാടികള്‍ സഹായകമാകും. ഉദ്ഘാടനത്തിനുശേഷം എംഎല്‍എ കുട്ടികളുമായും മുതിര്‍ന്ന ഭിന്നശേഷിക്കാരുമായും സംവദിക്കുകയും ക്ഷേമവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. ആവശ്യമായ പിന്തുണയും തുടര്‍നടപടികളും ഉറപ്പാക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

കലാപരിപാടികള്‍ക്കും കായികമത്സരങ്ങള്‍ക്കും വേദിയായ കലോത്സവത്തില്‍ കുട്ടികളും മുതിര്‍ന്നവരും ആവേശത്തോടെ പങ്കെടുത്തു. മത്സരങ്ങളില്‍ പങ്കെടുത്തവരുടെ പ്രകടനങ്ങള്‍ സദസ്സിന്റെ കൈയടി നേടി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹികസാമുദായിക രംഗങ്ങളിലെ പ്രമുഖരും കുട്ടികള്‍ക്കൊപ്പം കളികളില്‍ പങ്കുചേര്‍ന്ന് പ്രോത്സാഹനം നല്‍കി. വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും പങ്കെടുത്ത കുട്ടികള്‍ക്കും എംഎല്‍എ ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. നന്ദി പറഞ്ഞു.

കാന്തി വെള്ളക്കയ്യാന്‍, അരുണ്‍ ചന്ദ്രന്‍, റോമി ബിനോയ്, ശ്രീജിത്ത് ശിവന്‍, റോബിന്‍ സാബു, കവിത ഗോപകുമാര്‍, സല്‍മ ഷാനവാസ്, അരുണിമ വിനീഷ്, ജോഷി ഇ.കെ., ഗോപിനാഥ്, ബിന്ദ്യ വി., ജോഷി പൊട്ടക്കന്‍ എന്നിവര്‍ പങ്കെടുത്തു.

 

You May Also Like

error: Content is protected !!