കോതമംഗലം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
പച്ചക്കറി വികസന പദ്ധതി പ്രകാരംവിവിധ ഇനത്തിലുള്ള 25000 പച്ചക്കറിതൈകൾ വിതരണം ചെയ്തു .കോതമംഗലം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം
നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിൻസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമ്മാരായ എൻ. എച് ആബിദ ,സിന്ധു ജിജോ, ജോർജ് അമ്പാട്ട്, കൗൺസിലർ മാരായ എൽദോസ് കീച്ചേരി, ലിസ്സി പോൾ, മഞ്ജു തോമസ്, ജാൻസി മാത്യു, കുമാരി അശോകൻ,മിനി എൽദോസ്, ജിജി ജോമോൻ, മിനി മാത്യു, കൃഷി അസിസ്റ്റൻ്റ് ഓഫീസർ പി.ടി വിനോദ് , അസിസ്റ്റൻ്റ് കൃഷി ഓഫീസർ ഇ.പി സാജു എന്നിവർ പ്രസംഗിച്ചു.

















































