കോതമംഗലം: കോലഞ്ചേരി കടയിരിപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 47 -ാം എറണാകുളം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഓവറോൾ റണ്ണർ അ പ്പ്, ജൂണിയർ വിഭാഗം സെക്കന്റ് റണ്ണർ അപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കിയ നെല്ലിമറ്റം ജെ കെ സി,റോട്ടറി എന്നീ കരാട്ടെ ക്ലബ്ബുകളിലെ മെഡൽ ജേതാക്കൾക്കളെ കോതമംഗലം റോട്ടറി ക്ലബ്ബ് അനുമോദിച്ചു.
റോട്ടറി കരാട്ടെ ക്ലബ്ബ് പ്രസിഡന്റ് കെ.ഐ ജേക്കബ് അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജെബിൻ എം പുതുക്കയിൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സോഫിയ എൽദൊ, ജയ സതീഷ്, ജയ്സൺ പൗലോസ്,പി.എസ് ബെന്നില ,കെ. ജി അഭയ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മുഖ്യ പരിശീലകൻ ജോയി പോൾസ് , സെക്രട്ടറി കൃഷ്ണപ്രിയ അനിൽ എന്നിവർ പ്രസംഗിച്ചു.

















































