Connect with us

Hi, what are you looking for?

CHUTTUVATTOM

ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്.

പാലമറ്റം – നേര്യമംഗലം റോഡിൽ ചീക്കോട് വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം.പത്ത് അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാര്‍ ഫാ. റോയിയെ കാറിന് പുറത്തുകടത്തി. കന്നുകാലിയെ രക്ഷിക്കാനായി വാഹനം വെട്ടിച്ചപ്പഴാണ് അപകടത്തിൽ പെട്ടതെന്ന്  നാട്ടുകാർ പറഞ്ഞു. പെരിയാര്‍വാലിയുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ വെള്ളം ഇല്ലാതിരുന്നതും അപകടത്തിൻ്റെ വ്യാപ്തികുറച്ചു .

കുറ്റിക്കാട്ടില്‍ തങ്ങിനിന്നതിനാലാണ് കാര്‍ തോട്ടിലേക്ക് മറിയാതിരുന്നത്. റോഡിന് സംരക്ഷണ ഭിത്തി ഇല്ലാതിരുന്നതും വാഹനം താഴ്ചയിലേക്ക് മറിയുവാൻ കാരണമായി. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ കരക്കെടുത്തു. സ്ഥിരം റോഡില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ വാഹനങ്ങള്‍ക്ക് ഭീക്ഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടമസ്ഥര്‍ കന്നുകാലികളെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണ്.

പാലമറ്റം മുതൽ ആവോലിച്ചാൽ വരെ ഇത്തരത്തിൽ റോഡിൽ കന്നുകാലി ശല്യമുണ്ട്. കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് പഞ്ചായത്ത് അധികൃതര്‍ നേരത്തെ മൈക്കിൽ അനൗൺസ് മെൻ്റ് നടത്തിയും നോട്ടീസ് പുറപ്പെടുവിച്ചും അറിയിപ്പ് നൽകിയെങ്കിലും പലരും അവഗണിക്കുയാണ് ഉണ്ടായത്. അപകടം ഉണ്ടായ സാഹചര്യത്തിൽ നടപടി ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

ACCIDENT

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. സബൈന്‍ ആശുപത്രിയ്ക്ക് മുന്‍വശം ചൊവ്വാഴ്ച രാവിലെ 7ഓടെയുണ്ടായ അപകടത്തില്‍ തെക്കേക്കര കൊച്ചുമുഹമ്മദ്(75) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

error: Content is protected !!