മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ് മൂവാറ്റുപുഴ അഡീ.സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ ഹരികുമാര്‍ ശിക്ഷിച്ചത്. 2022 മാര്‍ച്ച് 13ന് പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്റെറി സ്‌കൂളിന്റെ പ്രവേശന കവാടത്തിന് മുന്നില്‍നിന്ന് ബാഗില്‍ 9.860 കിലോഗ്രാം ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിയെ പെരുമ്പാവൂര്‍ റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.മഹേഷ് കുമാറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കുന്നത്ത്നാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുമേഷ് ബി കുറ്റപത്രം ഹാജരാക്കി.പ്രോസിക്യൂഷനായി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ് ജ്യാതികുമാര്‍ ഹാജരായി.



















































