കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍ എത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിട്ടത്.
ടൗണിലെ വിവിധ കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ ഇയാള്‍ പ്രകോപനപരമായി പെരുമാറിയെന്നാണ് വിവരം. ആക്രമണത്തിനിടെ കോഴിപ്പിള്ളിക്കവലക്ക് സമീപം സെന്റ് തോമസ് എന്ന പേരില്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കടയുടമ സാബു പറഞ്ഞു.വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.






















































