Connect with us

Hi, what are you looking for?

CHUTTUVATTOM

വിരല്‍തുമ്പിലെ വിസ്മയം; പിന്നല്‍ കലയില്‍ റെക്കോര്‍ഡ് നേട്ടവുമായി വാരപ്പെട്ടിയിലെ കൊച്ചു മിടുക്കി

കോതമംഗലം: വിരല്‍തുമ്പുകളില്‍ നൂലിഴകള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പിന്നല്‍ കലയില്‍ പുതിയൊരു ചരിത്രമെഴുതി വാരപ്പെട്ടിയിലെ കൊച്ചു മിടുക്കി. ഒരു മിനിറ്റിനുള്ളില്‍ 105 ക്രോച്ചേ സ്റ്റിച്ചുകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ് കോതമംഗലം മാര്‍ത്ത മറിയം പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ജിയന്ന എലിസബത്ത് റെനി.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി തുടങ്ങിയ ശീലമാണ് ജിയന്നയെ ഇന്ന് വലിയ അംഗീകാരത്തിന് അര്‍ഹയാക്കിയത്. റിട്ടയേര്‍ഡ് അധ്യാപികയായ അമ്മൂമ്മ മേരി ടീച്ചറുടെ പക്കല്‍ നിന്നാണ് ജിയന്ന ഈ വിദ്യ പഠിച്ചെടുത്തത്. വാരപ്പെട്ടി പള്ളിപ്പറമ്പില്‍ വീട്ടില്‍ മറൈന്‍ ബയോളജിസ്റ്റായ റെനിയുടെയും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ലിജിനയുടെയും രണ്ടാമത്തെ മകളാണ് ജിയന്ന. സഹോദരി ഇസ മരിയയും പൂര്‍ണ്ണ പിന്തുണയുമായി കൂടെയുണ്ട്.നിലവിലെ റെക്കാര്‍ഡായിരുന്ന 61 എന്ന സംഖ്യയെ പരിശീലന സമയത്തു തന്നെ മറികടക്കാന്‍ കഴിഞ്ഞതാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആത്മവിശ്വാസം കിട്ടിയതെന്ന് ജിയന്ന പറഞ്ഞു.

നിലവില്‍ ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ ക്രോച്ചേ സ്റ്റിച്ചുകള്‍ നടത്തിയതിനുള്ള ലോക റെക്കോര്‍ഡ് 137 ആണ്. ഈ റെക്കോര്‍ഡ് മറികടക്കുക എന്ന ലക്ഷ്യത്തോടെ തീവ്രമായ പരിശീലനത്തിലാണ് ജിയന്നയും ഗുരുവായ അമ്മൂമ്മയും. കഠിനാധ്വാനവും കൃത്യതയും ഒത്തുചേര്‍ന്നാല്‍ ഗിന്നസ് നേട്ടം വിദൂരമല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കൊച്ചു പ്രതിഭ.

വെറുമൊരു വിനോദം എന്നതിലുപരി ക്രോച്ചേ കലയില്‍ തന്റെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ ജിയന്ന ശ്രദ്ധിക്കുന്നു. കോട്ടന്‍ യാണുകളില്‍ അവള്‍ തീര്‍ക്കുന്ന ആകര്‍ഷകമായ ബാഗുകള്‍, വര്‍ണ്ണാഭമായ പൂക്കള്‍, തൊപ്പികള്‍, മറ്റ് കൗതുക വസ്തുക്കള്‍ എന്നിവ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കുന്നതിലാണ് ജിയന്നയ്ക്ക് ഏറെ സന്തോഷം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരേപോലെ തിളങ്ങുന്ന ജിയന്ന വായനയില്‍ അതീവ താല്പര്യം പുലര്‍ത്തുന്നതോടൊപ്പം കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ അസാധാരണമായ കഴിവുകളെയും നേട്ടങ്ങളെയും ലോകത്തിന് മുന്നിലെത്തിക്കുന്ന ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ വിരല്‍തുമ്പിലെ വേഗതയും കൃത്യതയും അളന്നാണ് ജിയന്നയുടെ പേര് ഇടംപിടിച്ചത്.

You May Also Like

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ലോട്ടറിയുടെ ഘടനയ്ക്ക് എത്രയും വേഗം മാറ്റങ്ങള്‍ വരുത്തി ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ലോട്ടറിയേയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെയ്‌ലേഴ്‌സ് അസോസിയേഷന്‍...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുടമുണ്ട പുതിയപാലം ഗതാഗതത്തിനായി തുറന്നു. പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലം, ചെക്ക് ഡാം, അനുബന്ധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന...

ACCIDENT

  പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ തോട്ടപ്പാടം ജംഗ്ഷനില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് അപകടം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്. സര്‍വീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയില്‍...

ACCIDENT

  പെരുമ്പാവൂര്‍:ആലുവ-മൂന്നാര്‍ റോഡില്‍ വാഴക്കുളത്തിന് സമീപം എംഇഎസ് ജംഗ്ഷനില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് ആലുവയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ സ്വകാര്യബസും വിനോദയാത്രയ്ക്ക് ശേഷം...

CHUTTUVATTOM

പെരുമ്പാവൂര്‍: ദമ്പതികളെന്ന വ്യാജേന താമസിച്ച് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് വില്‍പന നടത്തിവന്ന യുവതിയെയും യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശി മുഹമ്മദ് ഗദ്ദാഫി, അസാം സ്വദേശിനി ദുരൈവനു ജീന്‍ എന്നിവരെയാണ് കുന്നത്തുനാട്...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ ഇന്ന് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,...

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ബഷീര്‍ എന്നയാള്‍ക്കായി പോലീസ് അന്വേഷണം...

CHUTTUVATTOM

  കോതമംഗലം: കന്നി -20 പെരുന്നാളിനോട് അനുബന്ധിച്ച് താൽക്കാലികമായി ഗതാഗതത്തിനായി തുറന്നതങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് സ്ഥല ഉടമകൾ കല്ല് നിരത്തി അടച്ചു.ബൈപ്പാസിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കംമുതലുള്ള തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവും....

CHUTTUVATTOM

  കോട്ടപ്പടി:നാഗഞ്ചേരി ചിറ്റുപറമ്പിൽഷമ്മി സി പോൾ (54) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമ്പാവൂർ ബേഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ :ഷിബി. മക്കൾ: ഡോണ, ഡെയിൽ.

CHUTTUVATTOM

  കോതമംഗലം: കൊണ്ടിമറ്റം പഴുക്കാളിയിൽ പി.പി ഡേവിഡ് (79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്‌ച 12 ന് പുന്നേക്കാട് സെന്റ് ജോർജ് ഗത്സീമോൻ പള്ളിയിൽ. പരേതൻ കോതമംഗലം എം എ കോളേജ് റിട്ട. ജീവനക്കാരനായിരുന്നു....

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...

NEWS

കോതമംഗലം : മുണ്ടയ്ക്കല്‍ മുന്‍ എംപി ജോര്‍ജ് ജോസഫ് (മുണ്ടയ്ക്കല്‍ ബേബി) ൻ്റെ ഭാര്യ റോസമ്മ ജോര്‍ജ് (92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 10.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിൽ. പരേത കാഞ്ഞിരപ്പള്ളി...

error: Content is protected !!