Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റില്‍ അനുവദിച്ച പുതിയ ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചു

കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് മലയോര മേഖലകളിലേക്കും മറ്റുമുള്ള യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാരമേകാന്‍ ആന്റണി ജോണ്‍ എംഎല്‍എയുടെ ഇടപെടലിന്റെ ഭാഗമായി കോതമംഗലം കെഎസ്ആര്‍ടിസി യൂണിറ്റിന് അനുവദിച്ച കോതമംഗലം- തേനി- എറണാകുളം ഇന്റര്‍ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷയായി. കെഎസ്ആര്‍ടിസിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയ സൈറസ് കമ്പ്യൂട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ ജോബി ജോസഫിനെ ചടങ്ങില്‍ ആദരിച്ചു.

കോതമംഗലം- തേനി സര്‍വീസിനായി റൂട്ട് മാപ്പ് തിരിച്ചറിയുന്നതിനുള്ള ബോര്‍ഡുകളും മറ്റ് ആവശ്യസാധനങ്ങളും ഐസ്ബര്‍ഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്തു. സ്ഥാപന ഉടമ അന്‍സല്‍, പങ്കാളികളായ ബദുഷയും ഷാനും ചേര്‍ന്ന് റൂട്ട് ബോര്‍ഡുകള്‍ എംഎല്‍എയ്ക്ക് കൈമാറി. സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഈ സംരംഭത്തിന് പിന്തുണ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഐസ്ബര്‍ഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രതിനിധികള്‍ അറിയിച്ചു.

പുതിയ ബസ് സര്‍വീസ് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും വലിയ സഹായമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബേബി പൗലോസ് ,ജനറല്‍ കണ്‍ട്രോളിന് ഇന്‍സ്‌പെക്ടര്‍ അനസ് ഇബ്രാഹിം , അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ ജോണ്‍സണ്‍ ജോസഫ് , സ്‌പെഷ്യല്‍ അസിസ്റ്റന്റ് പ്രീറ്റ്‌സി പോള്‍, ബി ടി സി ജില്ലാ കോര്‍ഡിനേറ്റര്‍ രാജീവ് എന്‍ ആര്‍, ജയ്‌സണ്‍, സിമോന്‍ എ ഡി, സിദ്ദിഖ്, ഫ്രാന്‍സിറ്റി ചെറിയാന്‍, രാജീവ് എന്‍, ശശി എ കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

error: Content is protected !!