കോതമംഗലം : 2026 വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള വാക്സിനേഷൻ ക്യാമ്പ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു.കിഴക്കൻ മേഖല വാക്സിനേഷൻ ക്യാമ്പാണ് കോതമംഗലത്ത് നടന്നത്. ക്യാമ്പ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.കോതമംഗലം, മുവാറ്റുപുഴ, കുന്നത്തുനാട്, പെരുമ്പാവൂർ, അങ്കമാലി എന്നീങ്ങനെ 5 നിയോജക മണ്ഡലങ്ങളിൽ നിന്നായി 450 തിലേറെ ഹജ്ജ് തീർത്ഥാടകർ കോതമംഗലത്തെ വാക്സിനേഷൻ ക്യാമ്പിൽ പങ്കെടുത്തു .
ജില്ലാ മെഡിക്കൽ ടീമിൻ്റെ നേതൃത്വത്തിൽ വാക്സിനേഷൻ നൽകുകയും, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.ക്യാമ്പിൽ കോതമംഗലം മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ജില്ലാ വാക്സിനേഷൻ നോഡൽ ഓഫീസർ അനീഷ് മീരാസ,ഡോ.ഷാബ്, കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാം പോൾ,കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നവാസ് സി എം എന്നിവർ സംസാരിച്ചു.
ഹജ്ജ് ട്രെയിനിംഗ് ഫാക്കൽറ്റിമാരായ ഷാജഹാൻ എൻ.പി.,സി.എം അഷ്കർ, കോതമംഗലം നിയോജക മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർ നസീർ അടിവാട്, നെല്ലിക്കുഴി മേഖല ട്രെയിനിംഗ് ഓർഗനൈസർ പരീത് പട്ടമ്മാവുടി, കുന്നത്തുനാട് നിയോജകമണ്ഡലം ട്രെയിനിംഗ് ഓർഗനൈസർ അബൂബക്കർ ഹാജി, പെരുമ്പാവൂർ മേഖല ട്രെയിനിംഗ് ഓർഗനൈസർ തൽഹത്, അങ്കമാലി മേഖല ട്രെയിനിംഗ് ഓർഗനൈസർ അബ്ദുൽ അസീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ജില്ലയിൽ വിവിധ മേഖലകളിൽ നിന്നുള്ള ഹജ്ജ് ട്രയിനർമാർ വാക്സിനേഷൻ ക്യാമ്പിൽ മികച്ച സേവനം നൽകി. രാവിലെ 8 മണിക്ക് തുടങ്ങിയ വാക്സിനേഷൻ ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പൂർത്തിയായി. ഹജ്ജ് തീർത്ഥാടകർക്കുളള തയ്യാറെടുപ്പുകൾക്ക് കേരളം മികച്ച മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു.






















































