കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജി വിജയന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് റോബിന്‍ ജോണ്‍ വന്‍നിലം മുഖ്യപ്രഭാഷണം നടത്തി.
യോഗത്തില്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ വാഹിദ്, സമിതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആസാദ്, സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അജാസ് ഇ എം , പഞ്ചായത്ത് അംഗം നിര്‍മ്മല മോഹനന്‍, പൈങ്ങോട്ടൂര്‍ യൂണിറ്റ് സെക്രട്ടറി സന്തോഷ് തകിടിയില്‍, കലൂര്‍ യൂണിറ്റ് സെക്രട്ടറി അനീഷ് ജോണ്‍, പോത്താനിക്കാട് യൂണിറ്റ് സെക്രട്ടറി പി കെ എല്‍ദോസ്, പല്ലാരിമംഗലം യൂണിറ്റ് സെക്രട്ടറി നൂറുദ്ദീന്‍ ടി എം എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി എ.എസ് ബാലകൃഷ്ണന്‍ സ്വാഗതവും, വാരപ്പെട്ടി സമിതി യൂണിറ്റ് പ്രസിഡന്റ് കെ എം ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.






















































