Connect with us

Hi, what are you looking for?

CHUTTUVATTOM

ബസുകളുടെ മത്സരയോട്ടം, ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ്: കോതമംഗലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു

കോതമംഗലം: പെരുമ്പാവൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ് നിരത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. കോതമംഗലം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്‍ഡ്ഷിപ്, കോതമംഗലം – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അലന്‍ എന്നീ ബസുകള്‍ക്കെതിരെയാണ് പോലീസ് നടപടിയെടുത്തത്.

ശനിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു യാത്രക്കാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കിയ സംഭവം. കോതമംഗലം ഭാഗത്തു നിന്നു വന്ന 2 ബസുകളും മത്സര ഓട്ടം നടത്തി വരി തെറ്റിച്ചു സിഗ്‌നലിലേക്കു കടക്കാന്‍ ശ്രമിച്ചതോടെയാണു കുരുക്കു വര്‍ധിച്ചത്. സിഗ്‌നല്‍ കടന്ന് കോതമംഗലം ഭാഗത്തേക്കു പോകേണ്ട ബസുകള്‍ എതിരെ വന്നതോടെ ഗതാഗതം സ്തംഭിച്ചു. ഇതിനിടയിലാണ് കോതമംഗലം ഭാഗത്ത് നിന്ന് ആലുവയിലേക്കു പോകേണ്ട ആംബുലന്‍സിനു കടന്നു പോകാന്‍ പറ്റാത്ത വിധം ബസുകള്‍ കിടന്നത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ഇടപെട്ടാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.

You May Also Like

CHUTTUVATTOM

കവളങ്ങാട്: നവീകരിച്ച കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാട് കവലക്ക് സമീപം ശുദ്ധജല വിതരണ മെയിൻ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാതെ ദേശീയപാത അധികൃതരും വാട്ടർ...

CHUTTUVATTOM

  ചെറുവട്ടൂർ: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർച്ചന ടി. സി. വിജയിയായി. അർച്ചന രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണത്തെ...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

CHUTTUVATTOM

  കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പ്രധാന റോഡിലെ തണ്ണിക്കോട്ട് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് താലൂക്ക് പൗരസമിതി യോഗം ആരോപിച്ചു. ഈ വിധം നിർമ്മാണം മന്ദഗതിയിൽ മുന്നോട്ടുപോയാൽ ഒന്നരവർഷമെങ്കിലും എടുക്കും പാലവും അനുബന്ധറോഡുകളും...

CHUTTUVATTOM

ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതി പ്രകാരംവിവിധ ഇനത്തിലുള്ള 25000 പച്ചക്കറിതൈകൾ വിതരണം ചെയ്തു .കോതമംഗലം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. നഗരസഭാ...

CHUTTUVATTOM

    കോതമംഗലം: കോലഞ്ചേരി കടയിരിപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 47 -ാം എറണാകുളം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഓവറോൾ റണ്ണർ അ പ്പ്, ജൂണിയർ വിഭാഗം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ലോട്ടറിയുടെ ഘടനയ്ക്ക് എത്രയും വേഗം മാറ്റങ്ങള്‍ വരുത്തി ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ലോട്ടറിയേയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെയ്‌ലേഴ്‌സ് അസോസിയേഷന്‍...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുടമുണ്ട പുതിയപാലം ഗതാഗതത്തിനായി തുറന്നു. പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലം, ചെക്ക് ഡാം, അനുബന്ധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന...

ACCIDENT

  പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ തോട്ടപ്പാടം ജംഗ്ഷനില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് അപകടം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്. സര്‍വീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയില്‍...

ACCIDENT

  പെരുമ്പാവൂര്‍:ആലുവ-മൂന്നാര്‍ റോഡില്‍ വാഴക്കുളത്തിന് സമീപം എംഇഎസ് ജംഗ്ഷനില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് ആലുവയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ സ്വകാര്യബസും വിനോദയാത്രയ്ക്ക് ശേഷം...

error: Content is protected !!