കോതമംഗലം: നിയോജകമണ്ഡലത്തില്‍ സ്ഥിരം സമിതികളുടെ വീതംവയ്പ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ ധാരണയായി. തുടക്കത്തില്‍ തര്‍ക്കം ഉണ്ടായിരുന്നുവെങ്കിലും ചര്‍ച്ചകള്‍ക്കൊടുവില്‍ സമവായത്തിലെത്തി.
കോതമംഗലം മുനിസിപ്പാലിറ്റിയില്‍ രണ്ട് സ്ഥിരം സമിതികളുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിക്കും. എന്നാല്‍ വികസന കാര്യ സ്ഥിരംസമിതി എന്ന ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെ ഏക അംഗം റാണിക്കുട്ടി ജോര്‍ജ് വികസന സ്ഥിരം സമിതിയുടെ ചെയര്‍പേഴ്‌സണ്‍ ആകും. കീരമ്പാറയിലും വികസന സ്ഥിരം സമിതി കേരളാ കോണ്‍ഗ്രസിനാണ്. കോട്ടപ്പടി, പിണ്ടിമന, എന്നീ പഞ്ചായത്തുകളില്‍ ഓരോ സ്ഥിരം സമിതികളും ലഭിക്കും. എന്നാല്‍ നെല്ലിക്കുഴിയില്‍ സ്ഥിരം സമിതി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. ഇതില്‍ ഒരുവട്ടംകൂടി ചര്‍ച്ചയുണ്ടാകും.
സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്നലെയാണ് ആരംഭിച്ചത്. ഇന്ന് കൂടി തുടരും. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായശേഷം നടത്തും.























































