Connect with us

Hi, what are you looking for?

CHUTTUVATTOM

മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എം മക്കാരു പിള്ള, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, പുതുപ്പാടി പുത്തന്‍ മഹല്ല് ജമാഅത്ത് ഇമാം ജൗഹര്‍ ബദരി, കോതമംഗലം നഗരസഭ 24-ാം വാര്‍ഡ് കൗണ്‍സിലര്‍ ജിജി ജോമോന്‍, 25-ാം വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു തോമസ്, ആയവന പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബര്‍ കെ. എസ്. രമേഷ് കുമാര്‍,മാധ്യമ പ്രവര്‍ത്തകന്‍ കെ.എ. സൈനുദ്ദീന്‍, ഇ. എ.ഹനീഫ, എം. ഇ. ആസാദ് എന്നിവര്‍ പ്രസംഗിച്ചു. മെന്റര്‍ പരീത് ഷംസുദ്ദീന്‍ സന്തോഷത്തിലേക്കുള്ള വഴി എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് കുടുബാംഗങ്ങള്‍ വിവിധ കലാ പരിപാടികള്‍ അവതരിച്ചു.

കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളായ മക്കാര്‍ മുളവൂര്‍, ബാവ മേയ്ക്കന്‍, ബാവക്കുഞ്ഞ് ഇലവും തടത്തില്‍, മീരാവുമ്മ ഇടത്തൊട്ടിയില്‍, ആമിന മുഹമ്മദ് ഇടപ്പഴത്തില്‍, ഫാത്തിമ നെല്ലിക്കുഴി, പാത്തുമ്മ കീച്ചേരി, ഐഷ ഇടപ്പഴത്തില്‍, ഐഷാമ്മ കളപ്പുരയ്ക്കല്‍, ഫാത്തിമ ബാവക്കുഞ്ഞ് എന്നിവരെ ആന്റണി ജോണ്‍ എംഎല്‍എയും, വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളില്‍ മികവ് തെളിയിച്ച കുടുംബത്തിലെ വിദ്യാര്‍ത്ഥികളായ സിഹാന ജന്നത്ത്, ദിയ ഫാത്തിമ, സുറുമി റ്റി.എം, അഫ്രിന്‍ ഫാത്തിമ എന്നിവരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ചടങ്ങില്‍ ആദരിച്ചു.

മേയ്ക്കല്‍ ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി ഇ.എം. മക്കാരുപിള്ള (രക്ഷാധികാരി), എം ഇ ആസാദ് (പ്രസിഡന്റ്),ഷെരീഫ് ഇടതൊട്ടിക്കല്‍ (വൈസ് പ്രസിഡന്റ്), ഇ എ ഹനീഫ (സെക്രട്ടറി), അബിന്‍സ് യൂസഫ് (ജോയിന്റ് സെക്രട്ടറി), ഇ.കെ. കുഞ്ഞുമൈതീന്‍ (ട്രഷറര്‍),
എം.എം.ഷാജഹാന്‍, ബഷീര്‍ ബി. എം , ഫഹദ് ഇ. എം, ഇബ്രാഹിം കുട്ടി, അബ്ദു ഇടത്തൊട്ടിക്കല്‍, സുള്‍ഫിക്കര്‍ ഇ. എം, ഷാജി എം.എം, അസീസ് കടത്തുകടവില്‍, കെ.എ. സൈനുദ്ദീന്‍ (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കാലവര്‍ഷക്കെടുതിമൂലമുള്ള വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ സന്ദര്‍ശിച്ചു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. എം.എം ബക്കര്‍, ഹക്കീംഖാന്‍, എ.എ രമണന്‍, അനസ് ഇ.ഇ, ജോമോന്‍,...

NEWS

കോതമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കോതമംഗലം നിയോജക മണ്ഡലം ഒരു പുതുയുഗപ്പിറവിയുടെ പടിവാതിൽക്കലാണെന്ന് മന്ത്രി മോൻസ് ജോസഫ്....

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

CHUTTUVATTOM

പെരുമ്പാവൂര്‍: വല്ലം പാണംകുഴി റോഡില്‍ കൂവപ്പടി പെരിയാര്‍വാലി കനാല്‍ പുറമ്പോക്കിലെ വന്‍ മരം അടക്കം എട്ടു മരങ്ങള്‍ അപകട ഭീഷണിയിലെന്ന് നാട്ടുകാരുടെ പരാതി. കണ്ടെയ്നര്‍ ലോറികള്‍ പോകുമ്പോള്‍ മരത്തിന്റെ വലിയ കൊമ്പില്‍ തട്ടുന്നത്...

CHUTTUVATTOM

കോതമംഗലം: ബിജെപി കവളങ്ങാട് മണ്ഡലം പണ്ഡിറ്റ് ദിനദയാല്‍ ഉപാധ്യായ പ്രിശിക്ഷന്‍ മഹാഭിയാന്‍ പഠന ശിബിരം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം.എന്‍ മധു ഉദ്ഘാടനം ചെയ്തു. കവളങ്ങാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ നെല്ലിമറ്റം...

CHUTTUVATTOM

കോതമംഗലം: സീനായ് മാർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷിബു തെക്കുംപുറം എം.എൽ.എയ്ക്ക് സ്വീകരണം നൽകി. പള്ളി വികാരിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് എം.എൽ.എയെ പൊന്നാട...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സഭയ്ക്ക്  അനുകൂലമായി ഇന്നലെ ഹൈക്കോടതി  വിധി പ്രകാരം 2017 ജൂലൈ 3ലെ  വിധിയെ തുടർന്ന് യാക്കോബായ സഭയ്ക്ക് നഷ്ടപ്പെട്ടു പോയ പള്ളികൾ തിരികെ കിട്ടണമെന്ന ആവശ്യമുന്നയിച്ചും,  അവിഹിത  വിധി മൂലം നഷ്ടപ്പെട്ട പള്ളികൾക്ക് ഐക്യദാർഢ്യം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

error: Content is protected !!